Connect with us

ശബ്ദങ്ങള്‍ ദിലീപിന്റേത് തന്നെ!, ദിലീപിന് കുരുക്കായി എഫ്എസ്എല്‍ റിപ്പോര്‍ട്ട്; 15 ശബ്ദ സംഭഷണങ്ങള്‍ അതിനിര്‍ണായകം

Malayalam

ശബ്ദങ്ങള്‍ ദിലീപിന്റേത് തന്നെ!, ദിലീപിന് കുരുക്കായി എഫ്എസ്എല്‍ റിപ്പോര്‍ട്ട്; 15 ശബ്ദ സംഭഷണങ്ങള്‍ അതിനിര്‍ണായകം

ശബ്ദങ്ങള്‍ ദിലീപിന്റേത് തന്നെ!, ദിലീപിന് കുരുക്കായി എഫ്എസ്എല്‍ റിപ്പോര്‍ട്ട്; 15 ശബ്ദ സംഭഷണങ്ങള്‍ അതിനിര്‍ണായകം

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇതിനോചകം തന്നെ പലവിധത്തിലുള്ള ട്വിസ്റ്റുകള്‍ കേസില്‍ സംഭവിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ദിലീപിനെ കുരുക്കിലാക്കിയിരി എഫ് എസ്എല്‍ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍ യഥാര്‍ത്ഥമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരം.

ശബ്ദ സംഭഷണങ്ങളിള്‍ 15 എണ്ണം അതിനിര്‍ണായകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്ത വന്നതിന് പിന്നാലെ സംവിധായകന്‍ രാജേഷ് ബി മേനോനും അഭിപ്രായപ്രകടനവുമായി എത്തിയിരുന്നു. സത്യമേവ ജയതേ എന്നാണ് സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്. മുമ്പ് ദിലീപിന്റെ ശബ്ദ സാംപിള്‍ വീണ്ടും പരിശോധനക്കായി ശേഖരിച്ചിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ദിലീപിനെ എത്തിച്ചാണ് സാംപിള്‍ എടുത്തത്.

ദിലീപിന്റെ സഹോദരന്‍ പി.അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിള്‍ എടുത്തിരുന്നു. അന്നു ദിലീപിന് ഹാജരാകാന്‍ കഴിയാതിരുന്നതിലാണ് പിന്നീട് സാംപിള്‍ ശേഖരിച്ചത്. കേസിലെ സാക്ഷി പി.ബാലചന്ദ്രകുമാര്‍ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റിഡിയിലെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ടെത്തിയ ശബ്ദ സന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ശബ്ദപരിശോധന നടത്തിയത്.

കൂടാതെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. അതിനാല്‍ ലഭിച്ച ഇലക്ട്രോണിക് തെളിവുകളിലെ ശബദം തിരിച്ചറിയുന്നതിനായാണ് ശബ്ദ സാമ്പിള്‍ പരിശോധിച്ചത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി കണ്ടെത്തണമെന്ന് കോടതിയും ആവശ്യപ്പെട്ടു. ശബ്ദസന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയ്യതി പ്രധാനമാണ്.

ശബ്ദസന്ദേശങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്ന് പെന്‍്രൈഡവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. പെന്‍്രൈഡവിലെ ശബ്ദസന്ദേശങ്ങളില്‍ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷന്‍ അന്ന് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡി വൈ എസ് പി കെ എസ്.സുദര്‍ശന്‍ എന്നിവര്‍ അടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണ് എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

അതേസമയം, കേസ് ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുപ്രീംകോടതി പലതവണ സമയം നീട്ടി അനുവദിച്ചിട്ടും ഇപ്പോഴും വിചാരണ തുടരുകയാണ്. ഇടയ്ക്കുണ്ടായ ചില വെളിപ്പെടുത്തലുകള്‍, ഉപ ഹര്‍ജികള്‍, അന്വേഷണങ്ങള്‍ എന്നിവയെല്ലാമാണ് കേസ് നീണ്ടുപോകാന്‍ കാരണം. സുപ്രീംകോടതി ആറ് മാസം കൂടി സമയം അനുവദിച്ചിരിക്കുയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിചാരണ കോടതി.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി, നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ അതേ വര്‍ഷം തന്നെ അറസ്റ്റിലായിരുന്നു. തൊട്ടടുത്ത വര്‍ഷം വിചാരണ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ വിചാരണ നീണ്ടു. പ്രതികള്‍ സമര്‍പ്പിച്ച ഉപഹര്‍ജികളായിരുന്നു ഇതിന് ഒരുകാരണം. പിന്നീട് സാക്ഷി വിസ്താരം ആരംഭിക്കുകയും നിരവധി സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യവുമുണ്ടായി.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഏറ്റവും ഒടുവില്‍ വിചാരണ വൈകാന്‍ കാരണമായത്. പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ആഴ്ചകള്‍ നീണ്ട അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശേഷം വീണ്ടും വിചാരണ ആരംഭിക്കുകയാണ്.

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്നാണ് നടിയുടെ ആരോപണം. ഇക്കാര്യത്തില്‍ പോലീസിന്റെ കൈവശം തെളിവുണ്ടെന്നും നടി സൂചിപ്പിക്കുന്നു. വിചാരണ കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെയാണ് പെരുമാരുന്നത് എന്നാണ് നടിയുടെ ഹര്‍ജിയിലെ ഒരു ആക്ഷേപം. ജഡ്ജിക്കെതിരെ നടി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഹര്‍ജി തള്ളിയത്. തുടര്‍ന്ന് നടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top