Connect with us

ദ കേരള സ്‌റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണം; അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്

News

ദ കേരള സ്‌റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണം; അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്

ദ കേരള സ്‌റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണം; അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ദ കേരള സ്‌റ്റോറി എന്ന ചിത്രം യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്. ട്വിറ്ററിലാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചിത്രം ഡച്ച് പാര്‍ലമെന്റിലും പ്രദര്‍ശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതര്‍ലാന്റ്‌സിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്.

അതേസമയം, വിവാദങ്ങള്‍ക്കിടയിലും ദ കേരള സ്‌റ്റോറി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

കേരളത്തെ മോശമാക്കി ചിത്രീകരിക്കാന്‍ സത്യങ്ങള്‍ വളച്ചൊടിക്കുന്നു, വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു, മതമൈത്രി തകര്‍ക്കുന്നു തുടങ്ങി ഒട്ടനവധി വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയരുന്നത്. മെയ് അഞ്ചിനായിരുന്നു ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിയത്.

കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അതാനും തിയേറ്ററുകള്‍ പിന്മാറി. കേരളത്തില്‍ 50 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ വിതരണക്കാരുമായി കരാറിലെത്തിയെങ്കിലും റിലീസിന്റെ തൊട്ടുതലേന്ന് പലരും പിന്മാറി. തിയേറ്ററുകള്‍ക്കു നേരേ ആക്രമണമുണ്ടാകുമെന്ന ഭയവും രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നുള്ള സമ്മര്‍ദവുമാണ് കാരണമായി തിയേറ്ററുടമകള്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചു. കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്നും അത് മറ്റു ചിത്രങ്ങളുടെ വരുമാനം കുറയ്ക്കുമെന്നും തിയേറ്ററുടമകള്‍ പറയുന്നു. സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്‌റ്റോറി’ നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top