Malayalam
മാമുക്കോയക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ല, വി എം വിനു പറഞ്ഞത് ശരിയാണ്; ടി പത്മനാഭന്‍
മാമുക്കോയക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ല, വി എം വിനു പറഞ്ഞത് ശരിയാണ്; ടി പത്മനാഭന്‍
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ മാമുക്കോയക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. സംവിധായകന്‍ വി എം വിനു പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബര്‍സ്ഥാനിലുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ട വിധം ആദരിക്കുവാന്‍ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതില്‍ ഖേദവും രോഷവും പ്രകടിപ്പിക്കുന്നത് കണ്ടു.
ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കില്‍ എറണാകുളത്ത് പോയി മരിക്കണമെന്ന്. പണ്ടൊരു സന്ദര്‍ഭത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതുപോലെ പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കില്‍ എറണാകുളത്ത് പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്. ടി പത്മനാഭന്‍ പ്രതികരിച്ചു.
മാമുക്കോയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം പലരും വരാത്തതില്‍ അനുസ്മരണ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമാണ് അനുസ്മരണ യോഗത്തില്‍ സംസാരിച്ച സംവിധായകന്‍ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകന്‍ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തില്‍ വി എം വിനു പറഞ്ഞു. താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.