Connect with us

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്ര ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണം ; സ്വാസിക

Movies

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്ര ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണം ; സ്വാസിക

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്ര ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണം ; സ്വാസിക

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ‘ചതുരം’ ആണ് സ്വാസികയും അവസാനമായി റിലീസിനെത്തിയ ചിത്രം. സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യപിച്ചിട്ടുണ്ട്.
സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം.

എന്നാൽ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സ്വാസിക താരമായി മാറുന്നത്. സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് നടിയുടെ മിനിസ്ക്രീൻ കരിയറിൽ വഴിത്തിരിവായത്. സീരിയലിൽ സജീവമായിരിക്കെ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു.

ഇപ്പോൾ മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് സ്വാസിക. കഴിഞ്ഞ വർഷം സ്വാസിക അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ തിയേറ്ററിൽ എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് ആ ചിത്രങ്ങളിൽ ചിലത്. ഇതിൽ ചതുരത്തിൽ കേന്ദ്ര കഥാപാത്രത്തെ ആണ് സ്വാസിക അവതരിപ്പിച്ചത്. സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതും ഈ ചിത്രമായിരുന്നു. അടുത്തിടെ ഓടിടിയിലും ചിത്രം റിലീസ് ചെയ്തിരുന്നു.

തന്റെ ഇഷ്ടപ്പെട്ട സ്ഥലം അമേരിക്ക ആണെന്നും സ്വാസിക പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടുളള ആഗ്രഹമാണ് അമേരിക്ക കാണണമെന്നത്. അത് എന്നെങ്കിലും സാധിക്കുമോ എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പിന്നീട് അഭിനയരംഗത്തെത്തിയപ്പോഴാണ് അമേരിക്കയില്‍ ഷോ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയില്‍ ഒരുപാട് ഇടങ്ങളില്‍ പോകാന്‍ സാധിച്ചു.

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അമേരിക്കന്‍ യാത്രയെന്നും ഇനിയും അവസരം ലഭിച്ചാല്‍ അമേരിക്കയിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെന്നും സ്വാസിക പറയുന്നു. ഇതുകൂടാതെ പാരിസും സ്വിറ്റ്‌സര്‍ലൻഡുമാണ് പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളെന്നും സ്വാസിക പറഞ്ഞു. അഡ്വഞ്ചര്‍ ട്രെക്കിങ്ങിനോട് പൊതുവെ പ്രിയമുളള ആളല്ല. എന്നിരുന്നാലും ഒരവസരം കിട്ടിയാല്‍ പോയി നോക്കണമെന്നുണ്ടെന്നും സ്വാസിക പറയുന്നുണ്ട്. അതേസമയം, ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വാസികയുടേതായി ഇനി വരാനിരിക്കുന്നത്. തമിഴിലും ഒരു സിനിമ റിലീസിന് ഒരുങ്ങുന്നുണ്ട്.

More in Movies

Trending

Recent

To Top