Connect with us

ഒമ്പത് ദിവസം നീണ്ട് നിന്ന ആഘോഷം, വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകള്‍, ധരിച്ചിരുന്നത് ഏറെ പ്രത്യേകതകളുള്ള ലെഹങ്കകള്‍; വിവാഹം അടിച്ചു പൊളിച്ച് സ്വര ഭാസ്‌കര്‍

News

ഒമ്പത് ദിവസം നീണ്ട് നിന്ന ആഘോഷം, വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകള്‍, ധരിച്ചിരുന്നത് ഏറെ പ്രത്യേകതകളുള്ള ലെഹങ്കകള്‍; വിവാഹം അടിച്ചു പൊളിച്ച് സ്വര ഭാസ്‌കര്‍

ഒമ്പത് ദിവസം നീണ്ട് നിന്ന ആഘോഷം, വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകള്‍, ധരിച്ചിരുന്നത് ഏറെ പ്രത്യേകതകളുള്ള ലെഹങ്കകള്‍; വിവാഹം അടിച്ചു പൊളിച്ച് സ്വര ഭാസ്‌കര്‍

രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് നടി സ്വര ഭാസ്‌ക്കറും സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായത്. ഇരുവരുടേയും പ്രണയകഥ പറയുന്ന മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് സ്വര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ മാര്‍ച്ച് 11ന് ഇരുവരുടേയും വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

വിവാഹം ഉള്‍പ്പെടെ എട്ടു ചടങ്ങുകളാണ് സംഘടിപ്പിച്ചിരുന്നത്. ഹല്‍ദിയോടെയായിരുന്നു തുടക്കം. പിന്നാലെ സംഗീത്, മെഹന്ദി, ഖവാലി, വിദായ്, വലീമ തുടങ്ങിയ ചടങ്ങുകളും നടന്നു. ഇതില്‍ ആദ്യ ആറ് പരിപാടികളും നടന്നത് സ്വരയുടെ മുത്തശ്ശിയുടെ പേരിലുള്ള ഡല്‍ഹിയിലെ ഫാം ഹൗസിലായിരുന്നു.

ഇവിടെ നടന്ന ഖവാലി നൈറ്റിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പങ്കെടുത്തത്. രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ഡല്‍ഹിയിലെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തു. പിന്നീട് ഹദിന്റെ മുംബൈയിലെ വീട്ടിലും വിവാഹസത്കാരം നടത്തി.

വെളുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് കുര്‍ത്തിയും മഞ്ഞയും പച്ചയും നിറങ്ങള്‍ കൂടിച്ചേര്‍ന്ന ദുപ്പട്ടയുമായിരുന്നു ഹല്‍ദിയില്‍ സ്വരയുടെ വേഷം. മെഹന്ദി അണിയുന്ന ദിവസം ഓറഞ്ച് നിറത്തിലുള്ള സല്‍വാറാണ് സ്വര ധരിച്ചത്. സംഗീതില്‍ പച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു സ്വര അണിഞ്ഞത്.

ഡല്‍ഹിയില്‍ നിന്നുള്ള ഹീന കൊച്ചാര്‍ തന്നെയാണ് ഖവാലി നൈറ്റിലെ വസ്ത്രവും ഒരുക്കിയത്. വെല്‍വെറ്റ് സറാറ സെറ്റായിരുന്നു സ്വരയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം പച്ച ദുപ്പട്ടയും പെയര്‍ ചെയ്തു. മെറൂണും ചുവപ്പും കൂടിച്ചേര്‍ന്ന സില്‍ക്ക് സാരിയിലാണ് സ്വര വധുവായി പ്രത്യക്ഷപ്പെട്ടത്.

രാഷ്ട്രീയ രംഗത്തേയും സിനിമാരംഗത്തേയും സുഹൃത്തുക്കള്‍ക്കായാണ് ഡല്‍ഹിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചത്. സ്വര ലെഹങ്കയിലും ഷെര്‍വാണിയില്‍ ഫഹദും പ്രത്യക്ഷപ്പെട്ടു. നിറയെ വര്‍ക്കുകകള്‍ നിറഞ്ഞ, പിങ്കും പച്ചയും ഓറഞ്ചും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന ലെഹങ്കയാണ് സ്വര ധരിച്ചത്. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെവ്‌സ് ബ്ലൗസും ഹെവി വര്‍ക്കുള്ള പല നിറങ്ങള്‍ ചേര്‍ന്ന ഷാളും പെയര്‍ ചെയ്തു.

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് വിദായ് ചടങ്ങില്‍ സ്വര ധരിച്ചത്. ലെഹങ്കയിലും ബ്ലൗസിലും ഷാളിലും ഒരേ പാറ്റേണിലുള്ള വര്‍ക്കുകള്‍ തുന്നിച്ചേര്‍ത്ത ലെഹങ്കയില്‍ സ്വര കൂടുതല്‍ സുന്ദരിയായി. ഫഹദിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുകള്‍ക്കുമാണ് മുംബൈയില്‍ വിവാഹ സത്കാരം നടത്തിയത്. ഈ ചടങ്ങില്‍ സ്വര ധരിച്ച ലെഹങ്കയ്ക്ക് ഏറെ പ്രത്യേകതയുണ്ടായിരുന്നു.

More in News

Trending