Actor
‘കങ്കുവ’യ്ക്ക് വേണ്ടി മാസീവ് വര്‍ക്കൗട്ടുകളുമായി സൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
‘കങ്കുവ’യ്ക്ക് വേണ്ടി മാസീവ് വര്‍ക്കൗട്ടുകളുമായി സൂര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സൂര്യ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘കങ്കുവ’ എന്ന പുത്തന്‍ ചിത്രത്തിനായി. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന പാന്‍ഇന്ത്യന്‍ ചിത്രം തെന്നിന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നാണ്.
തന്റെ ചിത്രത്തിനു വേണ്ടി ശാരീരികമായി നിരവധി മാറ്റങ്ങള്‍ വരുത്താറുളള ഒരു താരം കൂടിയാണ് സൂര്യ. ഇപ്പോഴിതാ സൂര്യ നടത്തിയ വര്‍ക്കൗട്ടുകളാണ് ഇപ്പോള്‍ പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സൂര്യയുടെ ചിത്രം റീല്‍സാക്കിയും മാസ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടുകൂടിയുമൊക്കെയാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.
വലിയ ശാരീരിക പരിവര്‍ത്തനത്തിന് വിധേയനാകുകയാണ് താരം എന്നാണ് റിപ്പോര്‍ട്ട്. കഥാപാത്രത്തിനോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നതായും ആരാധകര്‍ പ്രതികരണത്തിലൂടെ അറിയിച്ചു. ‘പരിവര്‍ത്തനം പുരോഗമിക്കുന്നു’ എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ്‌ശേഖര്‍ പാണ്ടിയന്‍ ട്വീറ്റ് ചെയ്തത്.
ഏതാനും നാളുകള്‍ക്ക് മുമ്പ് കൊടൈക്കനാലിലെ ഷൂട്ടിനിടെ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സംഘട്ടന സംവിധായകന്‍ സുപ്രീം സുന്ദറാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ചിത്രത്തില്‍ കൂടുതല്‍ ആരോഗ്യവാനായ സൂര്യയെയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മാറ്റമാണ് താരത്തിനുണ്ടായിരിക്കുന്നത്.
