ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല; പക്ഷെ; ജൂഡിന് മറുപടിയുമായി ആന്റണി വര്‍ഗീസിന്റെ സഹോദരി
ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല; പക്ഷെ; ജൂഡിന് മറുപടിയുമായി ആന്റണി വര്‍ഗീസിന്റെ സഹോദരി
ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല; പക്ഷെ; ജൂഡിന് മറുപടിയുമായി ആന്റണി വര്‍ഗീസിന്റെ സഹോദരി
നടന്‍ ആന്റണി വര്‍ഗ്ഗീസ് പെപ്പെയ്‌ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് എത്തിയിരുന്നു. പെപ്പെ സിനിമ ചെയ്യാനായി അഡ്വാന്‍സ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തിയെന്നും എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. പിന്നാലെ പത്രസമ്മേളനത്തിലൂടെ പെപ്പെ മറുപടി നൽകിയിരുന്നു
ഇപ്പോഴിതാ ജൂഡിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വര്‍ഗീസ്.
ഈ ആരോപണങ്ങള്‍ കാരണം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നടന്റെ സഹോദരി പറയുന്നത്. വിവാഹ ദിവസത്തിലുള്ള ഒരു ചിത്രം പങ്കുവച്ചാണ് അഞ്ജലിയുടെ കുറിപ്പ്.
”രണ്ടു ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്…. ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്…” എന്നാണ് അഞ്ജലി കുറിച്ചത്.
തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്തണി ആരോപിച്ചത്.
ഈ ആരോപണം തെളിവുകള്‍ നിരത്തി പെപ്പെ തള്ളിക്കളഞ്ഞു. സിനിമയുടെ അഡ്വാന്‍സ് തുകയായി നിര്‍മ്മാതാവ് നല്‍കിയ പണം തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ കല്യാണം. പണം തിരികെ നല്‍കിയതിന്റെ രേഖകളും ആന്റണി പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക...
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
മലയാളികള്‍ക്ക് സുപരിചിതയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും. അഭിനയം കൊണ്ടും...