Movies
‘മലൈക്കോട്ടൈ വാലിബന് ശേഷം തമിഴ് സിനിമ ഒരുക്കാനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി
‘മലൈക്കോട്ടൈ വാലിബന് ശേഷം തമിഴ് സിനിമ ഒരുക്കാനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി
മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബൻ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കറുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിക്കും.
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ. ഇക്കാര്യങ്ങൾക്ക് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
ഈ സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലിജോ എന്നും, തമിഴിലെ നടിപ്പിന്‍ നായകന്‍ സൂര്യ ആയിരിക്കും ആ ചിത്രത്തിലെ നായകന്‍ എന്നുമുള്ള ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ലിജോ സൂര്യയോട് ഒരു കഥ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അല്പം വൈകിയാലും സിനിമ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു . പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
തല അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ തുനിവിന് സംഘട്ടനം ഒരുക്കിയത് സുപ്രീം സുന്ദറാണ്. ആ ചിത്രത്തിലെ 360 ഡിഗ്രി ഫൈറ്റിനു വലിയ കയ്യടിയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സൂര്യ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ ചിത്രത്തിന് സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത് വിക്രം മോര്‍ ആണ്. കെ ജി എഫ്, കാന്താര എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി സംഘട്ടനം ഒരുക്കി കയ്യടി നേടിയ ആളാണ് വിക്രം മോര്‍. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍- ലിജോ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
