Connect with us

ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരം, അത് സംഘപരിവാറിന്റെ തലയില്‍ വയ്‌ക്കേണ്ട; സുരേഷ് കുമാര്‍

Malayalam

ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരം, അത് സംഘപരിവാറിന്റെ തലയില്‍ വയ്‌ക്കേണ്ട; സുരേഷ് കുമാര്‍

ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരം, അത് സംഘപരിവാറിന്റെ തലയില്‍ വയ്‌ക്കേണ്ട; സുരേഷ് കുമാര്‍

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബി. ജയമോഹന്‍ മലയാള സിനിമയെയും മലയാളികളെയും അടച്ചാക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവും നടനുമായ ജി. സുരേഷ് കുമാര്‍. ജയമോഹന്റെ വിമര്‍ശനം സംഘപരിവാറിന്റെ തലയില്‍ വയ്‌ക്കേണ്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

‘ജയമോഹന്‍ പറഞ്ഞത് തെമ്മാടിത്തരമാണ്. സംഘപരിവാറിന്റെ അഭിപ്രായമല്ല അയാള്‍ പറഞ്ഞത്. തമിഴ് സിനിമയെ കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ. തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും.’

‘ഒന്നോ രണ്ടോ മലയാള സിനിമ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താന്‍ അര്‍ഹതയില്ല. നമ്മുടെ ചെറുപ്പക്കാര്‍ ഉണ്ടാക്കുന്ന സിനിമകള്‍ കണ്ടു രാജ്യം ഞെട്ടിയിരിക്കുമ്പോഴാണ് ചെറുതാക്കി കാണിക്കാനുള്ള ഈ ശ്രമം. തമിഴ്‌നാട്ടിലാരും മദ്യപിക്കാറില്ലേ?’അങ്ങനെയെങ്കില്‍ അവിടത്തെ ടാസ്മാക്കുകള്‍ പൂട്ടാന്‍ പറയണം’ എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ മലയാളികളെ മദ്യപരായ പെറുക്കികള്‍ എന്നു ജയമോഹന്‍ വിശേഷിപ്പിച്ചതിനെതിരെ സംവിധായകരും പ്രേക്ഷകരുമടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മദ്യപിച്ചും കലഹിച്ചും കലാപമുണ്ടാക്കിയും ഛര്‍ദ്ദിച്ചും സാധാരണക്കാരനെ അസ്ഥിരപ്പെടുത്തിയും കേരള സിനിമ എന്നും സന്തോഷത്തോടെയാണ് കാണിക്കുന്നത്. ചിത്രത്തിനൊടുവില്‍ അവരില്‍ ഒരാള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലില്‍ അടയ്ക്കണം എന്നും ജയമോഹന്‍ പറഞ്ഞിരുന്നു.

ഈ വേളയില്‍ ലാലി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ജയമോഹന്‍ പറഞ്ഞ വിമര്‍ശനങ്ങള്‍ ഒരു സിനിമ വരുമ്പോള്‍ ഉണ്ടാകേണ്ടതല്ല. അതിലൊക്കെയും ചില സത്യങ്ങള്‍ ഉണ്ടെങ്കിലും അത് മലയാളിയുടെ മാത്രം പ്രശ്‌നമായി ഞാന്‍ കണക്കാക്കുന്നില്ല. ഒരു സിനിമയുടെ വിജയത്തില്‍ അസഹിഷ്ണുമായി പറയേണ്ട പ്രസ്താവനയല്ല അത് എന്നും ലാലി പറയുന്നു.

ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും നല്ല ഒരു സിനിമ തമിഴ്‌നാട്ടുകാര്‍ എടുത്തു വിജയിച്ചു കഴിയുമ്പോള്‍ ശബരിമലയിലേയ്ക്ക് വരുന്ന തമിഴ് അയ്യപ്പന്മാര്‍ ട്രെയിനിലും പോരുന്ന വഴിയിലും എരുമേലിയിലും പമ്പയിലും ശബരിമലയിലും ഒക്കെ കാണിച്ചുകൂട്ടുന്ന, വിതറിയിടുന്ന വൃത്തികേടുകളെ ചൂണ്ടിക്കാണിച്ച് പരിഹസിക്കുന്നത് ശരിയാണോ? കാട്ടില്‍ കുപ്പിച്ചില്ലുകള്‍ പൊട്ടിച്ച് ഇടുന്നത് മലയാളികള്‍ ആണെന്ന് അവര്‍ കണക്കെടുത്തിട്ടുണ്ടോ?

എങ്ങനെയാണ് പല ദേശക്കാര്‍ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത്? ജയമോഹന് തികഞ്ഞ അഹങ്കാരവും വംശീയതയും ഒപ്പം അതിലൊരുസംഘപരിവാര്‍കുബുദ്ധിയും ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു.

പക്ഷേ തീര്‍ച്ചയായും മലയാളികള്‍ക്ക് എന്നല്ല ലോകമെമ്പാടുമുള്ള എല്ലാ സഞ്ചാരികള്‍ക്കും ഒരു സഞ്ചാരസാക്ഷരത ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മനുഷ്യര്‍ നടത്തുന്ന തെമ്മാടിത്തരങ്ങളെ കണ്ടുപിടിച്ച് ഫൈന്‍ അടപ്പിച്ച് ഇല്ലാതാക്കേണ്ട ചുമതല അതാത് ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതുമാണ് എന്നുമാണ് ലാലി പറഞ്ഞത്.

More in Malayalam

Trending

Recent

To Top