Connect with us

തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികള്‍ക്ക് ഒപ്പം നിന്ന് നേരിടും; സുരേഷ് ഗോപി

Malayalam

തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികള്‍ക്ക് ഒപ്പം നിന്ന് നേരിടും; സുരേഷ് ഗോപി

തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികള്‍ക്ക് ഒപ്പം നിന്ന് നേരിടും; സുരേഷ് ഗോപി

തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തുന്ന എക്‌സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്ന് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. തറവാടക ഈടാക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായം. വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങള്‍ക്കും ഭക്തരില്‍ നിന്ന് വാടക ഈടാക്കാന്‍ ദേവസ്വത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വം ശ്രദ്ധ നല്‍കേണ്ടത്. തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങള്‍ക്കും പൂരപ്രേമികള്‍ക്കും ഒപ്പം നിന്ന് നേരിടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂര്‍ പൂരത്തിന്റെ പ്രൗഢി നിലനിര്‍ത്തുന്നതിലും വര്‍ദ്ധിപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ചെയ്യുന്നത്. പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കുകയാണോ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കേണ്ടിവരുമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രഖ്യാപനം പൂരം നടത്തിപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക. എക്‌സിബിഷന്‍ വാടക വിഷയത്തില്‍ ഒത്തു തീര്‍പ്പ് വേണ്ടെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ദേവസ്വങ്ങളെ പിണക്കാതെ സമവായത്തിലെത്താനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം.

More in Malayalam

Trending

Recent

To Top