Connect with us

ഭർത്താവ് സഞ്ജിത്തിന്റെ അമിത മദ്യപാനവും അവഗണനയുമാണ് അപർണ്ണയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്; സഹോദരിയുടെ മൊഴി ഇങ്ങനെ, മരിക്കുന്നതിൽ മുന്നേ ആ വീഡിയോ കോളും

general

ഭർത്താവ് സഞ്ജിത്തിന്റെ അമിത മദ്യപാനവും അവഗണനയുമാണ് അപർണ്ണയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്; സഹോദരിയുടെ മൊഴി ഇങ്ങനെ, മരിക്കുന്നതിൽ മുന്നേ ആ വീഡിയോ കോളും

ഭർത്താവ് സഞ്ജിത്തിന്റെ അമിത മദ്യപാനവും അവഗണനയുമാണ് അപർണ്ണയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന്; സഹോദരിയുടെ മൊഴി ഇങ്ങനെ, മരിക്കുന്നതിൽ മുന്നേ ആ വീഡിയോ കോളും

സ്വന്തം വീട്ടില്‍ തന്നെയാണ് സീരിയില്‍ താരം അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എന്തിനാണ് താരം ഇങ്ങനെ ജീവനൊടുക്കിയത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വലയുകയാണ് സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം. അതിനിടെ അപർണ നായരുടെ മരണ എഫ് ഐ ആറിലുള്ളത് ഭർത്താവിനെതിരായ ഗുരുതര ആരോപണങ്ങൾ. ഭർത്താവ് സഞ്ജിത്തിന്റെ അമിത മദ്യപാനവും അവഗണനയുമാണ് നടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആക്ഷേപം്. അപർണാ നായരുടെ സഹോദരിയാണ് സഞ്ജിത്തിനെതിരെ മൊഴി നൽകിയത്. ഇക്കാര്യം പൊലീസ് അന്വേഷിക്കും. സഹോദരിയുടെ മൊഴി എന്ന തരത്തിലാണ് ആരോപണം എഫ് ഐ ആറിന്റെ ഭാഗമാക്കുന്നത്. ഈ സാഹചര്യത്തിൽ വിശദ അന്വേഷണം നടത്തും.

കരമന തളിയിൽ പുളയിറത്തോപ്പിലെ വീട്ടിലെ ബഡ് റൂമിൽ നടി തൂങ്ങി നിൽക്കുന്നത് കണ്ട് അമ്മയാണ് വിവരം സഹോദരിയെ അറിയിച്ചത്. എത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുന്നതാണ് സഹോദരി കണ്ടത്. തുടർന്ന് ആംബുലൻസിൽ പി ആർ എസ് ആശുപത്രിയിൽ കൊണ്ടു പോയി. അവിടെയാണ് മരണം സ്ഥിരീകരിച്ചതെന്നും പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. ഭർത്താവിന്റെ ഫോണും മറ്റും പൊലീസ് പരിശോധിക്കും. അപർണയുടെ ഫോണിലും പരിശോധനകൾ നടത്തും. അവിഹിത ആരോപണത്തിലും പൊലീസ് അന്വേഷണം ഉണ്ടാകും. ആവശ്യമെങ്കിൽ ആത്മഹത്യാ പ്രേരണയും ചുമത്തും.

ദാമ്പത്യത്തിലെ താളപിഴകൾ അപർണാ നായരുടെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായി എന്ന തരത്തിലാണ് പൊലീസിന് ലഭിക്കുന്ന മൊഴി. അസ്വാഭാവിക മരണത്തിന് ചുമത്തുന്ന ക്രിമിനൽ പ്രൊസ്യീഡയർ കോഡിലെ 174-ാം വകുപ്പ് പ്രകാരമാണ് എഫ് ഐ ആർ. മൊഴിയുടെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്തും. അതിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റം ഭർത്താവിനെതിരെ ചുമത്താനും സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളെ എല്ലാം ചോദ്യം ചെയ്യും. ജീവനൊടുക്കുമെന്ന സൂചന നൽകിയ ശേഷമാണ് അപർണയുടെ ആത്മഹത്യ.

അമ്മയെ വിഡിയോ കോൾ ചെയ്ത അപർണ താൻ പോകുന്നതായി പറഞ്ഞിരുന്നു. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരയുകയും ഫോൺ കട്ടാക്കുകയുമായിരുന്നു. അതിനു ശേഷം അമ്മയ്ക്കെത്തിയ ഫോൺ വിളി അപർണ മരിച്ചുവെന്ന വാർത്തായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. ഓടിയെത്തിയ അമ്മയാണ് പൊലീസിൽ മൊഴി നൽകിയ സഹോദരിയെ വിളിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്ന് തന്നെയാണ് പ്രാഥമിക നിഗമനം.

. കലാരംഗത്തും മറ്റു മേഖലകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു അപർണ. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർത്ഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു. സഞ്ജിതാണ് ഭർത്താവ്. രണ്ടുമക്കളുണ്ട്. സീരിയൽ രംഗത്തെ പ്രധാന മുഖമായി അപർണ മാറിയിരുന്നു.

Continue Reading
You may also like...

More in general

Trending

Recent

To Top