Malayalam Breaking News
‘ഇനിയും ആ പേരും പറഞ്ഞിറങ്ങിയാൽ ഞാൻ മകളെയും എടുത്ത് മുംബൈയിലേക്ക് പോകും’ – പൃഥ്വിരാജിനെ ഭീഷണിപ്പെടുത്തി സുപ്രിയ മേനോൻ.
‘ഇനിയും ആ പേരും പറഞ്ഞിറങ്ങിയാൽ ഞാൻ മകളെയും എടുത്ത് മുംബൈയിലേക്ക് പോകും’ – പൃഥ്വിരാജിനെ ഭീഷണിപ്പെടുത്തി സുപ്രിയ മേനോൻ.
By
നടനായി പതിനെട്ടാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് , ആ പ്രായത്തിൽ തന്നെ ഭാവിയിൽ എന്താകണം , എന്ത് ചെയ്യണം എന്നതിലൊക്കെ വ്യക്തമായ ധാരണയുള്ള ആളായിരുന്നു. ഭാവിയിൽ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നും പ്രണയിക്കാതെ വിവാഹം കഴിക്കാൻ പറ്റില്ല എന്നുമൊക്കെ പറഞ്ഞ പൃഥ്വിരാജ് അതൊക്കെ യാഥാർഥ്യമാക്കിയിരിക്കുകയാണ്.
പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മജ്ഞു വാര്യര്‍, വിവേക് ഒബ്രോയി, ടൊവിനോ തോമസ് എന്നിവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പൃഥ്വിയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ.
ഇനിയും സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ മകള്‍ അലംകൃതയേയുമെടുത്ത് താന്‍ മുംബൈയ്ക്ക് പോകുമെന്നാണ് സുപ്രിയയുടെ ഭീഷണി.’ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബൈയിലേക്ക് തിരിച്ചു പോകും. എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം’ ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു സുപ്രിയയുടെ പ്രതികരണം.
supriya menons warning