Malayalam Breaking News
മമ്മൂട്ടിയുടെ ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍ പ്രവർത്തിച്ച യുവ ഫോട്ടോഗ്രാഫർക്ക് പറയാനുള്ളത്
മമ്മൂട്ടിയുടെ ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍ പ്രവർത്തിച്ച യുവ ഫോട്ടോഗ്രാഫർക്ക് പറയാനുള്ളത്
കണ്ടവരെല്ലാം കോരിത്തരിച്ചു ഇരുന്ന ആ ചിത്രം അതിവേഗം തന്നെ വൈറൽ ആകുകയും ചെയ്തു .രാത്രി 10 മണിയോടെ ആയിരുന്നു തന്റെ ഒരു ലൊക്കേഷൻ ചിത്രം മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് .
പതിനെട്ടാംപടി എന്ന ചിത്രത്തിന്റെ പ്രൊമോഷനായി മുന്‍കൂട്ടി അറിയിക്കാതെ പോസ്റ്റ് ചെയ്ത ചിത്രം മലയാളത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റവും ആഘോഷിച്ച ലൊക്കേഷന്‍ ചിത്രമായി മാറിക്കഴിഞ്ഞു. ഈ ഫോട്ടോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യുവ ഫോട്ടോഗ്രാഫര്‍ ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍ മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നതിങ്ങനെ, ‘ വളരെ ആകസ്മികമായി എനിക്ക് കൈവന്ന അവസരമാണ് ഈ ചിത്രം.
പതിനെട്ടാംപടിയെന്ന ചിത്രത്തിന്റെ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ ഞാന്‍ അല്ല. ആഗസ്റ്റ് സിനിമയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് സെറ്റിലെത്തുന്നത്. ഞാന്‍ എത്തുന്നതിന് മുന്‍പ് കുറച്ചുപേരെക്കൊണ്ട് ഇത്തരമൊരു ചിത്രത്തിനായി സംവിധായകരും അണിയറപ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ടായിരുന്നു. അതിനൊടുവിലാണ് എന്നെ വിളിക്കുന്നത്. മമ്മൂട്ടിക്ക് കൂടുതല്‍ പ്രാധാന്യം വരണം എന്നുള്ളത് കൊണ്ടാണ് വെള്ളച്ചാട്ടം ഔട്ട് ഓഫ് ഫോക്കസ് ആക്കിയത്.
എന്റെ മാത്രം കഴിവാണ് ഈ ഫോട്ടോഗ്രാഫി എന്ന് പറയാൻ കഴിയില്ല ,കാരണം അദ്ദേഹത്തിന്റെ ആ നില്‍പ്പും സ്‌റ്റൈലും പശ്ചാത്തലവുമെല്ലാം മനോഹരമായതോടെ സംവിധായകന്‍ ഉദ്ദേശിച്ച പോലെയുള്ള ചിത്രം ലഭിച്ചു. ഇതിന് മുന്‍പും മമ്മൂട്ടിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികള്‍, ഗ്രേറ്റ് ഫാദര്‍, കുട്ടനാടാന്‍ ബ്ലോഗ്, മാമാങ്കം എന്നീ ചിത്രങ്ങളിലെ സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികളെ ഫോട്ടോകള്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു’ -ശ്രീനാഥ് പറയുന്നു .
photographer behind that mammooty’s viral photo