Connect with us

പ്രയാസമേറിയ മാസങ്ങളാണ് കടന്നു പോയത്, ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സുപ്രിയ മേനോന്‍

Malayalam

പ്രയാസമേറിയ മാസങ്ങളാണ് കടന്നു പോയത്, ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സുപ്രിയ മേനോന്‍

പ്രയാസമേറിയ മാസങ്ങളാണ് കടന്നു പോയത്, ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി സുപ്രിയ മേനോന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. നടനായും സംവിധായകനായും ഗായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് താരം. കരിയറിന്റെ തുടക്കത്തില്‍ തന്നെ തന്നിലെ താരത്തേയും പ്രതിഭയേയും അടയാളപ്പെടുത്താന്‍ പൃഥ്വിരാജിന് സാധിച്ചു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ പൃഥ്വിയുടെ പ്രായം 24 ആയിരുന്നു. തമിഴിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു.

അഭിനയത്തിനും സംവിധാനത്തിനും പുറമെ നിര്‍മ്മാണത്തിലും വിതരണത്തിലുമൊക്കെ മലയാളത്തിലെ ശക്തമായ സാന്നിധ്യമാണ് ഇന്ന് പൃഥ്വിരാജ്. സോണി പിക്‌ചേഴ്‌സിനേയും ഹോംബാലെയേയുമൊക്കെ മലയാളത്തിലേക്ക് എത്തിക്കാനും പൃഥ്വിരാജിന് സാധിച്ചു. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി വലിയ സിനിമകളാണ് പൃഥ്വിയുടേതായി അണിയറയിലുള്ളത്.

ഇന്ന് പൃഥ്വിരാജിന്റെ ജന്മദിനാണ്. സിനിമാ ലോകവും ആരാധകരും തങ്ങളുടെ പ്രിയപ്പെട്ട പൃഥ്വിയ്ക്ക്, രാജുവിന് ജന്മദിനാശംസകള്‍ നേരുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാവുകയാണ്. പരുക്കില്‍ നിന്നുമുള്ള പൃഥ്വിയുടെ തിരിച്ചുവരവിനെക്കുറിച്ചാണ് സുപ്രിയ പോസ്റ്റില്‍ സംസാരിക്കുന്നത്. ഈയ്യടുത്താണ് പൃഥ്വിയ്ക്ക് ഷൂട്ടിനിടെ സാരമായി പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് ചികിത്സയ്ക്കായി ഇടവേളയെടുത്ത താരം സെറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

‘കാല്‍മുട്ടിലെ പരുക്കും തുടര്‍ന്നുള്ള റീഹാബുമൊക്കെയായ പ്രയാസമേറിയ മാസങ്ങളാണ് കടന്നു പോയത്. പക്ഷെ നീ ഇഷ്ടപ്പെടുന്നത് ചെയ്തു കൊണ്ട് സെറ്റിലേക്ക് തിരികെ വന്നിരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ജന്മദിനാശംസകള്‍ പി. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച വര്‍ഷമാകട്ടെ ഇത്. ആടുജീവിതം മുതല്‍ സലാറും ബഡെ മിയ ഛോട്ടെ മിയ വരെ നീ ചെയ്തുവച്ചിരിക്കുന്നതെല്ലാം ലോകം കാണുന്നതിനായി കാത്തിരിക്കുന്നു’ എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

കുറിപ്പിനൊപ്പം സുപ്രിയ പൃഥ്വിരാജിന്റെ കൂടെയുള്ള മനോഹരമായൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ‘വന്നത് ഒരുപക്ഷേ അച്ഛന്റെ മേല്‍വിലാസത്തില്‍ ആകാം, എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുന്നത് സ്വന്തമായി പടുത്തുയര്‍ത്തിയ സാമ്രാജ്യത്തിന് മുകളിലാണ്. അഭിനയവും സ്വഭാവവും എല്ലാം കുറ്റപ്പെടുത്തിയവരും പറഞ്ഞ കാര്യങ്ങളെ അളവില്ലാതെ ട്രോളിയവരും ഇന്ന് അസൂയയോടെ നോക്കി കാണുന്നു.

സ്വന്തം ഇന്റസ്ട്രിയുടെ തന്നെ ഭാവി അയാളിലൂടെ മാറ്റപ്പെടും എന്ന് വിശ്വസിക്കുന്നു. മലയാള സിനിമയെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു. ആശംസിക്കാം തന്നോടൊപ്പം മലയാള സിനിമയേയും ഉയരങ്ങളില്‍ എത്തിക്കാന്‍ അയാള്‍ക്ക് സാധിക്കട്ടെ എന്ന്! ഒരായിരം ജന്മദിന ആശംസകള്‍ നേര്‍ന്നു കൊണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്.

ആടുജീവിതം ആണ് പൃഥ്വിരാജിന്റെ ആരാധകര്‍ കാത്തിരിക്കുന്ന പുതിയ സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമ ബെന്യാമിനിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ആടുജീവിതം. കഴിഞ്ഞ ദിവസമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. തെലുങ്കില്‍ സലാര്‍, ബോളിവുഡില്‍ ബഡേ മിയാ ഛോട്ടെ മിയാ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Continue Reading
You may also like...

More in Malayalam

Trending