Malayalam
അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു, സുപ്രിയ പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു, സുപ്രിയ പങ്കുവെച്ച ചിത്രങ്ങൾ കണ്ടോ?
പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി ഇന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നിർമ്മാതാവ് കൂടിയാണ് സുപ്രിയ മേനോൻ. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നുമാണ് സുപ്രിയ മലയാള സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ സുപ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ 2008 ല്‍ തിരുവനന്തപുരത്തെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിനിടയിലെ ചിത്രങ്ങളാണ് സുപ്രിയ പങ്കുവെച്ചത്. പൃഥ്വിക്കും മല്ലികയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചത്. അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നുവെന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ ചിത്രങ്ങള്‍ പങ്കിട്ടത്. ചോക്ലേറ്റ് സിനിമയുടെ സമയത്തായിരുന്നോ, അതേ പോലെയിരിക്കുന്ന പൃഥ്വിരാജിനെ കാണാനെന്നായിരുന്നു കമന്റുകള്‍.
മല്ലിക സുകുമാരനൊപ്പമുള്ള ഫോട്ടോയും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ശരിക്കും അമ്മയും മകളെപ്പോലെ തന്നെയുണ്ടെന്നായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റുകള്‍.
മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. മലയാള സിനിമയെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ തയ്യാറാക്കാന്‍ സുപ്രിയയ്ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇദ്ദേഹത്തെ വിളിച്ചാല്‍ സഹായകമാവുമെന്ന് പറഞ്ഞ് കൂട്ടുകാരിയായിരുന്നു പൃഥ്വിയുടെ നമ്പര്‍ കൊടുത്തത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ഒരൊറ്റ ഫോണ്‍ കോളിലൂടെയായി ജീവിതം മാറിമറിയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ അഭിമുഖം താനൊരിക്കലും നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അലംകൃത വന്നതിന് ശേഷം ജീവിതത്തില്‍ ഉത്തരവാദിത്തം കൂടിയെന്നും കുറച്ച് കാലം എല്ലാത്തില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു.
