News
ഹോളിവുഡില്‍ കണ്ടെത്താനാകാത്ത ഒരു പുതിയ തരം അനുഭവം; ആര്‍ആര്‍ആറിനെ പ്രശംസിച്ച് മക്കോട്ടോ ഷിന്‍കായി
ഹോളിവുഡില്‍ കണ്ടെത്താനാകാത്ത ഒരു പുതിയ തരം അനുഭവം; ആര്‍ആര്‍ആറിനെ പ്രശംസിച്ച് മക്കോട്ടോ ഷിന്‍കായി
ജപ്പാനില്‍ വലിയ വിജയം നേടിയ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച ചിത്രം ആര്‍ആര്‍ആറിനെയും രാജമൗലിയെയും പ്രശംസിച്ച് സംവിധായകന്‍ മക്കോട്ടോ ഷിന്‍കായി. താന്‍ ബാഹുബലിയും ‘ആര്‍ആര്‍ആറും’ കണ്ടുവെന്നും ഹോളിവുഡില്‍ കണ്ടെത്താനാകാത്ത ഒരു പുതിയ തരം അനുഭവമാണ് ‘ആര്‍ആര്‍ആര്‍’ പ്രദാനം ചെയ്യുന്നതെന്നും ഇത് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ എത്തിയ മക്കോട്ടോ മാധ്യമങ്ങളോട് ആര്‍ആര്‍ആറിനെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമകള്‍ സുഹൃത്തുക്കളോടൊപ്പം കാണാറുണ്ടെന്നും അതില്‍ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നത് ആസ്വാദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ജാപ്പനീസ് സിനിമകളില്‍ വികാരങ്ങള്‍ അത്രയുമില്ല. ഇന്ത്യന്‍ സംവിധായകരില്‍ നിന്ന് തനിക്ക് ധാരാളം അറിവ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ ഇന്ത്യ, യുഎസ്എ, ജപ്പാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ 100 ??കോടി കടന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ്. നിലവില്‍, ആര്‍ആര്‍ആറിന്റെ വിദേശ ഗ്രോസ് 42 മില്യണ്‍ ഡോളറാണ്. ഇത് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്. ഈ സിനിമയുടെ വിജയം ഇന്ത്യന്‍ സിനിമയെ ആഗോള ചലച്ചിത്ര വ്യവസായത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുകയും ചെയ്തു.