Connect with us

സുചിയുടെ മറക്കാനാകാത്ത പ്രണയ സമ്മാനം..! ആരാധകരെ ഞെട്ടിച്ച് ആ സന്യാസം ..?

Malayalam

സുചിയുടെ മറക്കാനാകാത്ത പ്രണയ സമ്മാനം..! ആരാധകരെ ഞെട്ടിച്ച് ആ സന്യാസം ..?

സുചിയുടെ മറക്കാനാകാത്ത പ്രണയ സമ്മാനം..! ആരാധകരെ ഞെട്ടിച്ച് ആ സന്യാസം ..?

മലയാളികൾക്കേറെ പ്രിയപ്പെട്ട ഏട്ടനാണ് മോഹൻ ലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച താരത്തിന് ആരാധകർ ഏറെയാണ്. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവർത്തകർ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ട് മോഹൻലാൽ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ വനിതയുടെ വാലന്റൈന്‍സ് ഡേ ലക്കത്തില്‍ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മോഹന്‍ലാല്‍. തന്റേയും സുചിത്രയുടേയും വിവാഹ വാര്‍ഷികം താന്‍ മറന്നു പോയതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പവുമെല്ലാം മോഹൻലാൽ സംസാരിക്കുന്നുണ്ട്. ഈ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

”സമ്മാനങ്ങള്‍ കൊടുക്കാന്‍ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍. സമ്മാനം എന്നു പറയുന്നത് തന്നെ ഭയങ്കര രസമുള്ള കാര്യമല്ലേ? ആരു തരുന്നു, എന്താണ് സമ്മാനം, എങ്ങനെ തരുന്നു, എവിടെവച്ചു തരുന്നു, ഒക്കെ പ്രധാനമാണ്. നല്ല നല്ല ഇഷ്ടങ്ങളിലല്ലേ നല്ല നല്ല സമ്മാനങ്ങളും സംഭവിക്കുന്നത്. പ്രണയ സമ്മാനങ്ങള്‍ കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇനിയും പ്രണയിക്കട്ടെ” മോഹന്‍ലാല്‍ പറയുന്നു. ഒരിക്കല്‍ വിവാഹ വാര്‍ഷികമാണെന്ന് ഞാന്‍ മറന്നു പോയിരുന്നു. അതു സുചിക്കും മനസിലായി.

അതത്ര നല്ല കാര്യമൊന്നുമല്ല. എന്നിട്ടും വളരെ ഈസിയായി സുചി കൈകാര്യം ചെയ്തു. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ച് പറഞ്ഞു, ബാഗിലൊരു സാധനം വച്ചിട്ടുണ്ട്. ഒന്നു തുറന്നു നോക്കൂ. ഞാന്‍ നോക്കിയപ്പോള്‍ ഒരു സമ്മാനവും ഒപ്പമൊരു കുറിപ്പും. അതില്‍ എഴുതിയിട്ടുണ്ട്, ഇന്നു നമ്മുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്. ഈ ദിവസം മറക്കാതിരിക്കുക” മോഹന്‍ലാല്‍ പറയുന്നു.

പ്രണയവും സന്യാസവും മുന്നില്‍ വച്ചാല്‍ ഏതായിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കുന്നുണ്ട്. ഉറപ്പായും ആദ്യത്തേതല്ലേ എടുക്കൂ. പ്രണയത്തില്‍ കൂടി നമുക്ക് സന്യാസത്തിലേക്ക് പോാകാം. സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയം തന്നെയാണ്. നല്ല പ്രണയത്തില്‍ നമുക്കു ദേഷ്യം ഉണ്ടാകില്ല. അതാണ് യഥാര്‍ത്ഥ പ്രണയം.

സന്യാസവും അങ്ങനെ തന്നെയല്ലേ? ഞാന്‍ അഭിനയിച്ച ഛായാമുഖിയെന്ന നാടകത്തില്‍ പറയുന്നുണ്ട്. പ്രണയിക്കാന്‍ എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്ന്. എന്തൊരു സുന്ദരമായ വരിയാണതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ഐ ലവ് യു എന്ന് പറയുമ്പോള്‍ പെണ്‍കുട്ടിയുടെ മറുപടി പോടാ എന്നാണെങ്കില്‍ എന്തൊക്കെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭീഷണിയും കൊലപ്പെടുത്തലും ആസിഡ് എറിയലും കത്തിക്കുത്തും. യഥാര്‍ത്ഥ പ്രണയം ആകാശത്തോളം വലുതാണ്. പ്രണയം തകര്‍ന്നെന്ന് കരുതി സങ്കടപ്പെട്ടിട്ടു കാര്യമില്ല. പിന്നെ, അതിന്റെ പിറകെ പോയി നിങ്ങളുടെ ശരീരവും മനസും ബുദ്ധിയും കളയുന്നത് എന്തിനാണ്, വീണ്ടും വീണ്ടും പ്രണയിക്കൂവെന്നും താരം പറയുന്നു.

അതേസമയം മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഇതുവരെ കാണാത്ത ഭാവത്തിലും രൂപത്തിലുമാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം കയ്യടി നേടുകയാണ്.  മലൈക്കോട്ടൈ വാലിബന്‍ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളില്‍ നിന്നും വാരിയത് 5.85 കോടിയാണ്.

കേരളത്തിന് പുറത്തുനിന്നും ഒരു കോടിക്ക് മുകളില്‍ കളക്ഷൻ ലഭിച്ചു. ജിസിസി, ഓവര്‍സീസ് കളക്ഷൻ ഉള്‍പ്പടെ 12.27 കോടിയാണ് സിനിമയുടെ ഗ്രോസ് കളക്ഷന്‍. മോഹന്‍ലാല്‍ സിനിമകളില്‍ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങാണ് വാലിബന്‍.
താരം ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ അഭിനയിക്കുകയാണ്. പിന്നാലെ സംവിധായകന്റെ കുപ്പായം അണിയുന്ന ബാറോസ്, റമ്പാന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.  

More in Malayalam

Trending

Recent

To Top