Connect with us

ബിടിഎസ് അംഗം ജംഗൂക് ഇന്ത്യയിലേയ്ക്ക്

News

ബിടിഎസ് അംഗം ജംഗൂക് ഇന്ത്യയിലേയ്ക്ക്

ബിടിഎസ് അംഗം ജംഗൂക് ഇന്ത്യയിലേയ്ക്ക്

ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. ഇതിലെ അംഗം ജംഗൂക് ഇന്ത്യയിലേയ്ക്ക് വരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലും നിരവധി ആരാധകര്‍ ഈ ബാന്‍ഡിനുണ്ട്. ജംഗൂക് ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വമ്പന്‍ സംഗീത വിരുന്നിന്റെ ഭാഗമായാണ് ജംഗൂക് എത്തുന്നത് എന്നാണ് സൂചന. അമേരിക്കന്‍ മോഡലും ടെലിവിഷന്‍ താരവുമായ കെയ്‌ലി ജെന്നറും ജംഗൂക്കിനൊപ്പമുണ്ടാകും.

ഇരുവരുടെയും ഇന്ത്യന്‍ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും. ബിടിഎസ് ബാന്‍ഡ് വേര്‍പിരിഞ്ഞെങ്കിലും അവരുടെ സംഗീതം ഇപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

ബിടിഎസിലെ പ്രായം കുറഞ്ഞ മെമ്പറാണ് ജംഗൂക്. ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന വേദിയില്‍ ജംഗൂക് പാട്ടുമായി എത്തിയിരുന്നു. ആര്‍എം, വി, ജെഹോപ്, ജിമിന്‍, സുഗ, ജിന്‍ എന്നിവരാണ് ബിടിഎസിലെ മറ്റ് അംഗങ്ങള്‍.

More in News

Trending

Recent

To Top