Connect with us

ശ്രീനിവാസനെ വിലക്കേര്‍പ്പെടുത്താന്‍ ഇറങ്ങി സംഘടനകള്‍; ആ ഒരു ഡയലോഗില്‍ എല്ലാ വിലക്കും മറികടന്ന് നടന്‍

Malayalam

ശ്രീനിവാസനെ വിലക്കേര്‍പ്പെടുത്താന്‍ ഇറങ്ങി സംഘടനകള്‍; ആ ഒരു ഡയലോഗില്‍ എല്ലാ വിലക്കും മറികടന്ന് നടന്‍

ശ്രീനിവാസനെ വിലക്കേര്‍പ്പെടുത്താന്‍ ഇറങ്ങി സംഘടനകള്‍; ആ ഒരു ഡയലോഗില്‍ എല്ലാ വിലക്കും മറികടന്ന് നടന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പഴയ കാല അഭിമുഖമാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് ശ്രീനിവാസന്‍ പറയുന്നത്.

ഇടക്കാലത്ത് സിനിമയില്‍ നിന്ന് തനിക്ക് വിലക്ക് ലഭിച്ചിരുന്നു. പക്ഷേ സംഘടകള്‍ക്ക് തന്നെ വിലക്കേണ്ട ആവശ്യം വന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആ സമയത്ത് തനിക്ക് സിനിമകളില്ലായിരുന്നു അങ്ങനെയാണ് ടി.വിയില്‍ പ്രോഗ്രാം ചെയ്യേണ്ടി വന്നത്. അതിന്റെ പേരിലായിരുന്നു വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങിയത്.

സിനിമ നടന്‍മാര്‍ പ്രോഗ്രാം ചെയ്താല്‍ ആളുകള്‍ അത് കാണുകയും തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുന്നവരുടെ എണ്ണം കുറയുകയും ചെയ്യുമെന്നാണ് സംഘടകര്‍ കാരണമായി അന്ന് പറഞ്ഞത്. സിനിമ നല്ലതാണെങ്കില്‍ എന്ത് പരിപാടിയുണ്ടെങ്കിലും ആളുകള്‍ അത് കാണും അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ എനിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ താന്‍ ആഴ്ച്ചയില്‍ ഒന്ന് അവതരിപ്പിക്കുന്ന ടി.വിയില്‍ പ്രോഗ്രാം അഞ്ച് ആക്കുമെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിലേയ്ക്കുള്ള സിനിമയെ നിങ്ങള്‍ക്ക് തടയാന്‍ പറ്റു. ടിവി കാണുന്ന പ്രേക്ഷകര്‍ക്ക് വേണ്ടി താന്‍ സിനിമ എടുക്കുമെന്നും അത് താന്‍ തന്നെ നിര്‍്രമ്മിച്ച് സംവിധാനം ചെയ്ത് താന്‍ തന്നെ അഭിനയിക്കുമെന്നും അവരോട് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending