Connect with us

തെന്നിന്ത്യൻ സിനിമയുടെ മുൻ താര റാണി ശക്തമായ കഥാപാത്രവുമായി തിരികെയെത്തുന്നു ; ആരാധകർ ആവേശത്തിൽ

Actress

തെന്നിന്ത്യൻ സിനിമയുടെ മുൻ താര റാണി ശക്തമായ കഥാപാത്രവുമായി തിരികെയെത്തുന്നു ; ആരാധകർ ആവേശത്തിൽ

തെന്നിന്ത്യൻ സിനിമയുടെ മുൻ താര റാണി ശക്തമായ കഥാപാത്രവുമായി തിരികെയെത്തുന്നു ; ആരാധകർ ആവേശത്തിൽ

ഒരു കാലത്ത് മലയാള സിനിമയിലൂടെ കേരളത്തെ മൊത്തം അമ്മാനമാടിയ അന്യഭാഷതാരമാണ് നടി വിജയശാന്തി. അതും വെറും രണ്ടേ രണ്ട് മലയാള സിനിമകൊണ്ട്. സുരേഷ് ഗോപി നായകനായ യുവതുര്‍ക്കി, കല്ലുകൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങളിലൂടെയാണ് വിജയശാന്തി മലയാളികളുടെ മനസ്സിൽ എക്കാലത്തേക്കും ചേക്കേറികൂടിയത്.

തെലുങ്ക് – തമിഴ് സിനിമാ ലോകത്ത് ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ച വിജയശാന്തി രാഷ്ടീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. എന്നാലിപ്പോൾ രാഷ്ട്രീയത്തില്‍ നിന്ന് വിജയശാന്തി അല്പം അകലം പാലിക്കുന്നു എന്നാണ് പുതിയ വാർത്ത . ഇതിനുപുറമെ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വിജയശാന്തി സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന് കൂടി റിപ്പോർട്ട് ഉണ്ട് .

അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിജയശാന്തി തിരിച്ചെത്തുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ വിജയശാന്തി സമ്മതം അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ പല സംവിധായകരും വിജയ ശാന്തിയ്ക്ക് വേണ്ടി കഥ ഒരുക്കുന്ന തിരക്കിലാണത്രെ. എന്നാല്‍ തിരിച്ചുവരുന്ന നായികമാരെപ്പോലെ സാധാരണ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിജയശാന്തി തയ്യാറല്ല. വളരെ ശക്തമായ , പ്രാധാന്യമുള്ള വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലാണത്രെ വിജയശാന്തി.

south india’s former super lady returns

Continue Reading
You may also like...

More in Actress

Trending

Recent

To Top