എന്റെ ലോകവും എന്റെ ജീവിതവും ഇവളാണ്, ഉത്തരവാദിത്തമുള്ള ഒരു മനുഷ്യനായി എന്റെ മകള്‍ വളരുകയാണ്; മകൾക്ക് പിറന്നാൾ ആശംസകളുമായി സോണിയ
മൂന്നാം വയസില്‍ ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ താരം ഇന്നും സിനിമകളും സീരിയലുകളുമായി സജീവമായ താരമാണ് സോണിയ ബോസ്. ബേബി ശാലിനിക്കുള്‍പ്പടെ ശബ്ദം നല്‍കിയിട്ടുണ്ട് സോണിയ. നൊമ്പരത്തിപ്പൂവിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ പ്രധാന ബാലതാരങ്ങളിലൊരാള്‍ സോണിയയാണ്. ലക്ഷ്മിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പരമ്പരകളിലൂടെയായി ഇപ്പോഴും അഭിനയമേഖലയില്‍ സജീവമാണ് സോണിയ.
മകളുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ആശംസ പോസ്റ്റും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്റെ ലോകവും എന്റെ ജീവിതവും ഇവളാണ്. ഉത്തരവാദിത്തമുള്ള ഒരു മനുഷ്യനായി എന്റെ മകള്‍ വളരുകയാണ്. മനുഷ്യത്വവും സ്‌നേഹവും ദയയും സഹാനുഭൂതിയും, മുതിര്‍ന്നവരെ ബഹുമാനിക്കുകയും ചെയ്യുന്ന നിന്റെ ശീലം എന്നെ സന്തോഷിപ്പിക്കുന്നു. ശരിയായ അര്‍ത്ഥത്തിലൂടെ ഈ ലോകം മനസിലാക്കാന്‍ നിനക്ക് കഴിയട്ടെ. എന്നും ഉയരങ്ങളിലേക്ക് എത്തിപ്പെടാന്‍ നിനക്ക് കഴിയട്ടെ.
ജീവിതത്തിലുടനീളം ഈ സന്തോഷം കൂടെയുണ്ടാവട്ടെ. മമ്മയ്ക്ക് നിന്നെ ഒരുപാടിഷ്ടമാണെന്നുമായിരുന്നു സോണിയ കുറിച്ചത്.
അഭിനേതാവായ ബോസ് വെങ്കടിനെയാണ് സോണിയ വിവാഹം ചെയ്തത്. സോണിയയെപ്പോലെ തന്നെ ബോസും മലയാളികള്‍ക്ക് പരിചിതനാണ്. വില്ലത്തരത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. ജീവിതത്തില്‍ താനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു വിവാഹം. വ്യത്യസ്തമായ അഭിപ്രായങ്ങളും വഴക്കുകളുമൊക്കെ ഉണ്ടാവാറുണ്ടെങ്കിലും ഞങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതാണെന്നും താരം വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു സോണിയ വിവാഹിതയായത്. വിവാഹ ശേഷം ചെറിയൊരു ബ്രേക്കെടുത്തെങ്കിലും അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയിരുന്നു താരം.