Connect with us

സ്റ്റൈലൻ ലുക്കിൽ മോഹൻലാൽ,സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കെന്ന് സോഷ്യൽ മീഡിയ; ചിത്രം വൈറൽ

Actor

സ്റ്റൈലൻ ലുക്കിൽ മോഹൻലാൽ,സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കെന്ന് സോഷ്യൽ മീഡിയ; ചിത്രം വൈറൽ

സ്റ്റൈലൻ ലുക്കിൽ മോഹൻലാൽ,സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കെന്ന് സോഷ്യൽ മീഡിയ; ചിത്രം വൈറൽ

മോഹൻലാൽ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് അനീഷ് ഉപാസനയാണ്. സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കില്‍ ലാലേട്ടൻ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

മോഹൻലാലിന്റേതായി ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ‘മോണ്‍സ്റ്റര്‍’ സെപ്‍തംബര്‍ അവസാനം റിലീസിന് ചെയ്യുമെന്നാണ് കരുതുന്നത്.

പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ല്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രം തുടങ്ങിയ കാര്യം ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്.

ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച ‘ട്വല്‍ത്ത് മാൻ’ വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ‘ബറോസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.

More in Actor

Trending