Malayalam
ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊന്നില്ല; കുഞ്ഞതിഥിയെ കാത്ത് ദർശന!
ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊന്നില്ല; കുഞ്ഞതിഥിയെ കാത്ത് ദർശന!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ദര്‍ശന ദാസ്.
വില്ലത്തിയായി കറുത്ത മുത്തിൽ തിളങ്ങി നിൽക്കവെയാണ് സാധാരണക്കാരിയായ ഒരു പെൺകുട്ടിയായി സുമംഗലീഭവ എന്ന പരമ്പരയിൽ ദർശന പ്രത്യക്ഷപ്പെടുന്നത്.
ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. മൗനരാഗം പരമ്പരയിൽ കട്ട വില്ലത്തി ആയി നിറയുന്നതിന്റെ ഇടയിൽ ആണ് പുതിയ സന്തോഷം പങ്ക് വച്ച് രംഗത്ത് വരുന്നത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ദര്‍ശന. സോഷ്യല്‍ മീഡിയയിലൂടെ ദര്‍ശനയുടെ സന്തോഷനിമിഷം വൈറലായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുവയറില്‍ തലോടിയുള്ള ചിത്രത്തിനൊപ്പമായാണ് താരം വിശേഷം പങ്കുവെച്ചത്
ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഇല്ല എന്നാണ് ബേബി ബംപ് പങ്ക് വച്ചുകൊണ്ട് ദർശന കുറിച്ചത്. നിരവധി ആരാധകരും താരങ്ങളും ആണ് ദര്ശനയുടെ പുതിയ സന്തോഷത്തിൽ പങ്ക് ചേരുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് മൗനരാഗം ടീമും ആശംസ നേർന്നുകൊണ്ട് രംഗത്ത് വരുന്നുണ്ട്. മിസ് ചെയ്യുന്നു എന്നാണ് ദർശനയോട് ഐശ്വര്യ ഉൾപ്പെടെയുള്ള താരങ്ങൾ പറയുന്നത്.
