Malayalam
ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത്; പരാതിയുമായി അമല പോൾ
ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത്; പരാതിയുമായി അമല പോൾ
തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് പരാതിയുമായി നടി അമല പോള്‍ രംഗത്ത്. ഗായകനായ ഭവ്‌നിന്ദര്‍ സിംഗിനെതിരേയാണ് അമല പോള്‍ നിയമ നടപടി സ്വീകരിച്ചത്. ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ വിവാഹ വേഷത്തിലുള്ള ചിത്രം ഭവ്‌നിന്ദര്‍ സിംഗ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
ഭവ്‌നിന്ദര്‍ സിംഗ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദത്തില്‍ ആയിരിക്കുന്നത്. പരമ്ബരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരുടെയും വിവാഹ ചിത്രമാണിതെന്ന് തെറ്റിദ്ധരിക്കുകയും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഭവ്‌നിന്ദര്‍ സിംഗ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു.