Social Media
താടി നീട്ടി വളർത്തി വേറിട്ട ലുക്കിൽ അജിത്ത്, ശാലിനിക്കും മക്കൾക്കുമൊപ്പം നടൻ; കുടുംബം ചിത്രം വൈറൽ
താടി നീട്ടി വളർത്തി വേറിട്ട ലുക്കിൽ അജിത്ത്, ശാലിനിക്കും മക്കൾക്കുമൊപ്പം നടൻ; കുടുംബം ചിത്രം വൈറൽ

നടൻ അജിത്തിന്റെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള അജിത്തിന്റെ ഫൊട്ടോയാണ് പുറത്തുവന്നിട്ടുള്ളത്.
ഇന്നലെ അജിത്തിന്റെ മകൻ ആദ്വിക്കിന്റെ ബെർത്ത്ഡേ ആയിരുന്നു. കുടുംബാംഗങ്ങളെല്ലാം ചേർത്ത് ആദ്വിക്കിന്റെ 7-ാം ജന്മദിനം ആഘോഷമാക്കിയിരുന്നു. ഇതിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം അജിത്തിന്റെ കുടുംബ ചിത്രമാണ്. ശാലിനിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ പുഞ്ചിരിക്കുന്ന അജിത്തിന്റെ ഫൊട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായത്.
താടി നീട്ടി വളർത്തിയ അജിത്തിനെയാണ് ഫൊട്ടോയിൽ കാണാനാവുക. തന്റെ അടുത്ത ചിത്രത്തിനായാണ് അജിത്തിന്റെ ഈ രൂപമാറ്റമെന്നാണ് റിപ്പോർട്ടുകൾ.
‘വലിമൈ’ ആണ് അജിത്തിന്റെ തിയേറ്ററുകളിൽ എത്തിയ പുതിയ സിനിമ. എച്ച്.വിനോദ് ആയിരുന്നു സംവിധായകൻ. വലിമൈ’ ബോക്സോഫിസിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് അജിത്.
മലയാള സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. വെള്ളിത്തിരയിൽ ഒന്നിച്ച് പ്രണയ ജോഡികളായി തിളങ്ങിയ ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ മലയാളികൾക്ക് അത്...
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് സുരേഷ് കൃഷ്ണ. സഹനടനായും വില്ലനായുമെല്ലാം തിളങ്ങിയ താരം കോമഡി റോളുകളിലും എത്തിയിരുന്നു. അടുത്തിടെ കൺവിൻസിങ് സ്റ്റാർ എന്നൊരു...
തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് നടൻ വിജയും നടി തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ. ‘ഗില്ലി’,...
മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സോഷ്യൽ മീഡിയ താരമാണ് രേണു സുധി. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിനെത്തേടിയെത്താറുള്ളത്....
മലയാള സിനിമയിലെ ‘ആക്ഷൻ കിംഗ്’ എന്നറിയപ്പെടുന്ന നടൻ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ജീവിതസഖി രാധികയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. സിനിമയിലെ...