News
തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വ വര്‍ഗാനുരാഗികള്‍, ആ പ്രമുഖ നടനെ കയ്യോടെ പൊക്കി; വെളിപ്പെടുത്തലുമായി സ്‌നേഹ
തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വ വര്‍ഗാനുരാഗികള്‍, ആ പ്രമുഖ നടനെ കയ്യോടെ പൊക്കി; വെളിപ്പെടുത്തലുമായി സ്‌നേഹ
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്ത് വന്ന തെലുങ്ക് സിനിമകളുടെ വിജയവും സ്വീകാര്യതയും ശ്രദ്ധേയമാണ്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി മുതല്‍ പുഷ്പ, ആര്‍ആര്‍ആര്‍ എന്നിവ വരെ സൃഷ്ടിച്ച ഓളം ചെറുതല്ല. മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും വ്യത്യസ്തമാണ് പലപ്പോഴും തെലുങ്ക്. താരങ്ങളെ ദൈവങ്ങളെ പോലെ ആരാധിക്കുന്ന ആന്ധ്രയിലും തെലുങ്കാനയിലും നിരവധി സൂപ്പര്‍ താരങ്ങളുണ്ട്. ചിരഞ്ജീവി മുതല്‍ നാനി വരെ നീളുന്നു ഈ നിര.
ഇപ്പോഴിതാ തെലുങ്കിലെ താരങ്ങള്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌നേഹ. ചില സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് സ്‌നേഹ. തെലുങ്കിലെ ചില നടന്‍മാര്‍ ട്രാന്‍സ് വ്യക്തികളെ രഹസ്യമായി സമീപിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
രാത്രി കാലങ്ങളില്‍ ലൈ ംഗിക വേഴ്ചയ്ക്ക് വരുന്ന ഇവര്‍ പകല്‍ സമയങ്ങളില്‍ തങ്ങളോട് മുഖം തിരിക്കുന്നെന്നും സ്‌നേഹ ആരോപിക്കുന്നു. ഒരു കോമഡി നടന്‍ ഇങ്ങനെ ആണെന്നും രാത്രി കാലങ്ങളില്‍ ട്രാന്‍സ് വ്യക്തിയെ സമീപിക്കുന്ന ഇദ്ദേഹം പകല്‍ തങ്ങളോട് സംസാരിക്കാന്‍ മടിക്കുന്നെന്നും സ്‌നേഹ പറഞ്ഞു.
നിരവധി തെലുങ്ക് സിനിമാ നടന്‍മാര്‍ സ്വ വര്‍ഗാനുരാഗികള്‍ ആണെന്നും ഇത് മറച്ച് വെക്കുകയാണെന്നും സ്‌നേഹ പറയുന്നു. ടോപ് തെലുഗു ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ട്രാന്‍സ് വ്യക്തികളോട് താല്‍പര്യമുള്ള തെലുങ്ക് നടന്‍മാരുടെ എണ്ണം കൂടുതലാണ്, ഒരിക്കല്‍ ഒരു ട്രാന്‍സ് വ്യക്തിയുമായി പണം കൊടുത്ത് കിടക്ക പങ്കിടവെ പ്രമുഖ തെലുങ്ക് താരം പിടിക്കപ്പെട്ടെന്നും സ്‌നേഹ വെളിപ്പെടുത്തി.
ഉന്നത സ്വാധീനം ഉപയോഗിച്ചാണ് ആ നടന്‍ കേസില്‍ നിന്ന് ഊരിപ്പോന്നത്. സിനിമാ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് അവരുടെ പേര് വെളിപ്പെടുത്താന്‍ പറ്റില്ലെന്നും സ്‌നേഹ പറഞ്ഞു. ഇതിനകം സോഷ്യല്‍ മീഡിയില്‍ വലിയ ചര്‍ച്ച ആയിട്ടുണ്ട് സ്‌നേഹയുടെ അഭിമുഖം. ആരുടെയും പേര് സ്‌നേഹ പറഞ്ഞിട്ടില്ല. ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവഗണനകളെക്കുറിച്ചും സ്‌നേഹ സംസാരിച്ചു.
