Connect with us

സ്മൃതി ഇറാനി ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല, ദീപിക പദുകോണ്‍ ധരിച്ചാലാണ് പ്രശ്‌നം; സോഷ്യല്‍ മീഡിയയില്‍ വൈറലായി കേന്ദ്രമന്ത്രിയുടെ വീഡിയോ

News

സ്മൃതി ഇറാനി ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല, ദീപിക പദുകോണ്‍ ധരിച്ചാലാണ് പ്രശ്‌നം; സോഷ്യല്‍ മീഡിയയില്‍ വൈറലായി കേന്ദ്രമന്ത്രിയുടെ വീഡിയോ

സ്മൃതി ഇറാനി ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല, ദീപിക പദുകോണ്‍ ധരിച്ചാലാണ് പ്രശ്‌നം; സോഷ്യല്‍ മീഡിയയില്‍ വൈറലായി കേന്ദ്രമന്ത്രിയുടെ വീഡിയോ

ഷാരൂഖ് ഖാന്റെ പത്താന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. രാജ്യത്തുടനീളം പലരും ചിത്രം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് എത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ആ സാഹചര്യത്തില്‍ 1998ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്.

പത്താനിലെ ഗാനരംഗത്ത് ദീപിക പദുകോണ്‍ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ചിത്രം ബഹിഷ്‌കരണത്തിന് കാരണം. നിരവധി തീവ്രസംഘടനകള്‍ ബോയ്‌കോട്ട് പത്താന്‍ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ഐടി സെല്‍ മേധവിയും മധ്യപ്രദേശിലെ മന്ത്രിയും എംഎല്‍എമാരും ഒക്കെ പത്താനെതിരെ രംഗത്ത് എത്തി. അതിന് പുറമേ മഹാരാഷ്ട്രയിലും,മധ്യപ്രദേശിലും ചിത്രം ബഹിഷ്‌കരണ വീഡിയോ നേരിടുന്നു എന്നാണ് വിവരം.

അതേ സമയം 1998ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ കാവി നിറത്തിലുള്ള നീന്തല്‍ വസ്ത്രത്തില്‍ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത ബിജെപിയുടെ അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടി നല്‍കിയത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ദത്തയുടെ ട്വീറ്റിലെ മറുപടി സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയെ ട്വീറ്റ് ചെയ്തു. ഇത്തരം സ്ത്രീവിരുദ്ധരെയാണ് മമത പാര്‍ട്ടി വക്താക്കളായി ഇരുത്തുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഈ ട്വീറ്റിന്2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരയായ ബില്‍ക്കിസ് ബാനോയെ ബ ലാത്സംഗം ചെയ്തവരെ എങ്ങനെയാണ് ബിജെപി നേതാക്കള്‍ ‘സംസ്‌കാരി ബ്രാഹ്മണര്‍’ എന്ന് ന്യായീകരിച്ചതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തിരിച്ചടിച്ചു.

‘കാവിയെന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ അഭിനയം ആദ്യം നിര്‍ത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകള്‍ കാവി വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നമാണ്.

അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. കപടനാട്യക്കാര്‍!. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സന്‍സ്‌കാരി ബ്രാഹ്മിന്‍സ്’ എന്ന് വിളിക്കുന്നവരുടെ പാര്‍ട്ടിക്കാരും’ എന്നും റിജു ദത്ത ട്വിറ്ററിലൂടെ പങ്കുവെച്ചു.

More in News

Trending

Recent

To Top