Connect with us

പുതിയ സംവിധായകരോട് താൽപ്പര്യം ഇല്ല എന്ന് സഞ്ജന !

featured

പുതിയ സംവിധായകരോട് താൽപ്പര്യം ഇല്ല എന്ന് സഞ്ജന !

പുതിയ സംവിധായകരോട് താൽപ്പര്യം ഇല്ല എന്ന് സഞ്ജന !

പുതിയ സംവിധായകരോട് താൽപ്പര്യം ഇല്ല എന്ന് സഞ്ജന ! സഞ്ജന ഗൽറാണിക്കിഷ്ടം പുട്ടും മീനും!

മമ്മൂട്ടിയെയും മോഹൻലാലിനെയാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ രണ്ട്പേരെയും ഇഷ്ടമാണെന്നും
കേരളത്തിൽ വന്നാൽ കഴിക്കാൻ ഇഷ്ടം പുട്ടും മീനുമാണെന്നും അപ്പം വെജിറ്റബിൾ കറി ഇവയും ഇഷ്ടമാണെനും എന്നാൽ ഏറ്റവും ഇഷ്ടം ഫിഷ് ബിരിയാണി ആണെന്നും അവർ പറഞ്ഞു. മലയാളികൾ വെൽ എഡ്യുക്കേറ്റഡ് ആണെന്നും സഞ്ജന പറഞ്ഞു. എന്നാൽ പുതിയ സംവിധായകരോട് താൽപ്പര്യം ഇല്ല എന്നും അവർ പറഞ്ഞു. സഞ്ജനയുടെ ഇന്റർവ്യൂ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ജനുവരിയിൽ “കാസനോവ” എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തു പ്രവേശിച്ചു. ഇതിൽ മോഹൻ ലാലിനൊപ്പം അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു സൽസ നർത്തകിയായാണ് സഞ്ജന അഭിനയിച്ചത്. 2012-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത “ദ കിംഗ് ആൻഡ് ദ കമ്മീഷണർ” എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചു.

സഞ്ജനയുടെ ഇന്റർവ്യൂ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സഞ്ജനാ ഗിൽറാണി ബെംഗളൂരുവിലാണ് വളർന്നത്. യൂണിവേഴ്സിറ്റി പഠനത്തിനു മുമ്പുതന്നെ മോഡലിംഗ് രംഗത്തു സജീവമായി. മോഡലിംഗ് രംഗത്തു പ്രവർത്തിക്കുന്ന സമയത്ത് അറുപതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഫാസ്ട്രാക്ക് വാച്ചിന്റെ പരസ്യത്തിൽ നടൻ ജോൺ എബ്രഹാമുമൊത്തുള്ള അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സഞ്ജനയുടെ ഇന്റർവ്യൂ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടു പരസ്യചിത്രങ്ങൾക്കുശേഷം സോഗ്ഗഡു, പാണ്ഡുരംഗ വിട്ടാള എന്നീ ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഗന്ധ ഹെൻഡതി എന്ന ചലച്ചിത്രത്തിൽ ആദ്യമായി നായികാവേഷത്തിൽ അഭിനയിച്ചു. പക്ഷെ സഞ്ജന അഭിനയിച്ച ഒരു കാതൽ സെയ്‌വീർ എന്ന തമിഴ് ചലച്ചിത്രമാണ് ആദ്യമായി പ്രദർശനത്തിനെത്തിയത്. കുറഞ്ഞ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം സാമ്പത്തികവിജയം നേടിയില്ല. പലരും സഞ്ജനയുടെ അഭിനയത്തെ വിമർശിച്ചിരുന്നു. 2002-ൽ പുറത്തിറങ്ങിയ അൺഫെയ്ത്ത്ഫുൾ എന്ന ഹോളിവുഡ് ചിത്രത്തിന്റെയും 2004-ൽ പുറത്തിറങ്ങിയ മർഡർ എന്ന ഹിന്ദി ചിത്രത്തിന്റെയും റീമേക്കായിരുന്നു ഗന്ധ ഹെൻഡതി എന്ന ചലച്ചിത്രം. ഈ ചിത്രവും ഏറെ വിമർശിക്കപ്പെട്ടു. ഈ ചിത്രത്തിലെ സഞ്ജനയുടെ അഭിനയത്തിനു മിശ്രപ്രതികരണമാണ് ലഭിച്ചത്. 2008-ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബുജ്ജിഗഡു എന്ന തെലുങ്ക് ചിത്രത്തിൽ പ്രഭാസിനും തൃഷയ്ക്കുമൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. ഇതൊരു ചെറിയ വേഷമായിരുന്നുവെങ്കിലും സഞ്ജനയ്ക്കു പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞു. 2010-ൽ പോലീസ് ,പോലീസ് എന്ന തെലുങ്ക് ചിത്രത്തിനുശേഷം ഹുഡുഗ ഹുഡുഗി എന്ന ചിത്രത്തിൽ അതിഥിവേഷം ചെയ്തു. മിലരി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കന്നഡ സിനിമാ ലോകത്തു പ്രശസ്തയായി. 2012-ലെ ഐ ആം സോറി മാതേ ബന്നി പ്രീത്സോന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതിനായികയ്ക്കുള്ള ബാംഗ്ലൂർ ടൈംസ് അവാർഡ് സഞ്ജനയ്ക്കു ലഭിച്ചു.

സഞ്ജനയുടെ ഇന്റർവ്യൂ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

More in featured

Trending