Malayalam
ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറില്‍?; തുറന്ന് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ
ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറില്‍?; തുറന്ന് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ
ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാര്‍. ഇപ്പോഴും സിനിമയിലും സീരിയലിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുടുംബം ഇടയ്ക്കിടെ തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും ഉള്‍പ്പെടുന്ന താര കുടുംബത്തിന് ധാരാളം ആരാധകരുണ്ട്. മൂത്ത ആളായ അഹാനയെ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.സിനിമകളില്‍ സജീവമായി നില്‍ക്കുകയാണ് അഹാന കൃഷ്ണ. സഹോദരിമാരായ ദിയയും ഇഷാനിയും അന്‍സിഹകയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ദിയയ്ക്ക് ധാരാളം ആരാധകരുണ്ട്.
തന്റെ വിശേഷങ്ങളൊക്കെ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ദിയയുടെ മുന്‍പ് ഉണ്ടായിരുന്ന റിലേഷന്‍ ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ചും അശ്വിന്‍ ഗണേശ് തന്നെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ചുമൊക്കെ ദിയ സോഷ്യല്‍ മീഡിയ വഴി പറഞ്ഞിരുന്നു. ഇപ്പോള്‍ ദിയയുടെ വിവാഹ വിശേഷം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ തന്നെ ദിയ ഇതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍ എന്നാണ് അടുത്തിടെ വിവാഹത്തെ കുറിച്ച് ദിയ പറഞ്ഞത്. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാന്‍സും റൊമാന്റിക് മാര്യേജുമൊക്കെ കണ്ട് അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് ദിയ പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ ദിയയുടെ അമ്മ സിന്ധു കൃഷ്ണയും വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ദിയയുടെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സിന്ധു കൃഷ്ണ കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ ഇതേക്കുറിച്ച് സിന്ധു കൃഷ്ണ പറയുന്നുമുണ്ട്. സെപ്റ്റംബറിലായിരിക്കും വിവാഹമെന്നാണ് സിന്ധു പറഞ്ഞത്. ഈ വീഡിയോ സ്‌റ്റോറിയായി ദിയ പങ്കുവെച്ചു. നേരത്തെ തന്റെ വിവാഹം സെപ്റ്റംബറിലായിരിക്കുമെന്ന സൂചന ദിയയും നല്‍കിയിരുന്നു. സിന്ധു കൂടി പറഞ്ഞതോടെ വിവാഹം എന്നാണെന്ന് ഉറപ്പായി. സെപ്റ്റംബറില്‍ വിവാഹം നടക്കാന്‍ തന്നെയാണ് സാധ്യത എന്നുമാണ് പുറത്ത് വരുന്ന വിവരം.
ഈ അടുത്തിടെയാണ് അശ്വിനുമായി പ്രണയത്തിലാണെന്ന കാര്യം ദിയ വെളിപ്പെടുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ചെയ്യുന്ന വീഡിയോകള്‍ക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിരുന്നെങ്കിലും ദിയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ പങ്കുവെയ്ക്കുകയായിരുന്നു.
ഈ വീഡിയോ വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. തിരുവനന്തപുരത്തെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്തത്. അശ്വിന്റെ പിറന്നാള്‍ ദിയയയും ദിയയുടെ പിറന്നാള്‍ അശ്വിനും വളരെ ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. മാത്രമല്ല, അശ്വിന്റെ അമ്മയുമായൊക്കെ ദിയ വളരെ അടുപ്പത്തിലാണ്. അമ്മയുടെ കുക്കിംഗ് വീഡിയോ ഒക്കെ ദിയ പങ്കുവെയ്ക്കാറുണ്ട്.
ദിയയും അശ്വിനും ഒന്നിച്ച് യാത്രകള്‍ ഒക്കെ പോകാറുണ്ട്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ വരാറുമുണ്ട്. നിങ്ങളുടെ വീട്ടുകാര്‍ നിങ്ങളെ ഇങ്ങനെ ഇറക്കിവിട്ടിരക്കുകയാണോ വഴക്ക് പറയാറില്ലേ എന്ന ചോദ്യത്തിന് തനിക്ക് എത്ര വയസ്സുണ്ടെന്നാണ് ഈ ചോദിക്കുന്നവര്‍ വിചാരിക്കുന്നതെന്നും, നാല് വര്‍ഷം കഴിഞ്ഞാല്‍ തനിക്ക് 30 വയസ്സാകുമെന്നുമാണ് ദിയ പറഞ്ഞത്.
അതേസമയം, മക്കളുടെ വിവാഹത്തെ കുറിച്ചും കൃഷ്ണ കുമാര്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം സ്വയം തീരുമാനിക്കണം എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. ഞാന്‍ ജീവിച്ചത് എന്റെ ഇഷ്ടത്തിനാണ്. ഇഷ്ടപ്പെട്ടയാളെ തന്നെ ഞാന്‍ കല്യാണം കഴിച്ചു. അതുപോലെ അവരുടെ കാര്യവും സ്വയം തീരുമാനിക്കട്ടേ. അവരല്ലേ ജീവിക്കേണ്ടത്. എതിര്‍ത്തിട്ട് എന്ത് കാര്യമെന്നുമാണ് കൃഷ്ണകുമാര്‍ ചോദിക്കുന്നത്.
