Connect with us

പട്ടിണിയും കഷ്ടപ്പാടും വീണ്ടും തന്നെ പിടികൂടുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു, ആ രാത്രി സില്‍ക്ക് സ്മിത ചിന്തിച്ചിരുന്നത് ഇതൊക്കെ; ശാന്തിവിള ദിനേശ്

Malayalam

പട്ടിണിയും കഷ്ടപ്പാടും വീണ്ടും തന്നെ പിടികൂടുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു, ആ രാത്രി സില്‍ക്ക് സ്മിത ചിന്തിച്ചിരുന്നത് ഇതൊക്കെ; ശാന്തിവിള ദിനേശ്

പട്ടിണിയും കഷ്ടപ്പാടും വീണ്ടും തന്നെ പിടികൂടുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു, ആ രാത്രി സില്‍ക്ക് സ്മിത ചിന്തിച്ചിരുന്നത് ഇതൊക്കെ; ശാന്തിവിള ദിനേശ്

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയ്ക്ക് കഴിഞ്ഞു. 450 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. എന്നാല്‍ സിനിമാ ലോകത്തെ മാദകറാണിയുടെ ആത്മഹത്യ അവരുടെ ആരാധകരും സഹപ്രവര്‍ത്തകരും ഞെട്ടലോടെയാണ് സ്വീകരിച്ചത്.

ഇന്നും സില്‍ക്കിന്റെ മരണത്തെക്കുറിച്ച് ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ സില്‍ക്കിന്റെ മരണത്തിനു ശേഷം സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. വിടര്‍ന്ന കണ്ണുകള്‍, ആകര്‍ഷകമായ ചിരി, ജ്വലിക്കുന്ന സൗന്ദര്യം… ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണ സില്‍ക്ക് സ്മിതയെ ഇന്നും വര്‍ണിക്കാന്‍ വാക്കുകളില്ല. സില്‍ക്ക് സ്മിതയുടെ പോസ്റ്ററുകള്‍ കണ്ടാല്‍ തമിഴ്‌നാട്ടില്‍ ഒരുകാലത്ത് തിയറ്ററുകള്‍ നിറയുന്ന കാലമുണ്ടായിരുന്നു.

ലാസ്യ ഭാവത്തോടെ ഗാനരംഗത്തില്‍ സില്‍ക്ക് ചുവടുകള്‍വെക്കുന്നത് അന്നത്തെ ആരാധകരെ വല്ലാതെ ത്രസിപ്പിച്ചിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവള്‍ക്കായി സൂപ്പര്‍ താരങ്ങള്‍വരെ കാത്തിരുന്നു. നായികയായും ഗ്ലാമറസ് താരമായും നിറഞ്ഞു നിന്ന സില്‍ക്കിന്റെ പെട്ടന്നുള്ള മരണ വാര്‍ത്ത ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അവളുടെ മരണത്തിലും മരണത്തിനു ശേഷവും നീതി നിഷേധിക്കപ്പെട്ടു എന്നുള്ളതാണ് പരമാര്‍ത്ഥം…

ലോകത്തിനു മുമ്പില്‍ പുഞ്ചിരിക്കുമ്പോഴും വലിയ ദുഃഖങ്ങള്‍ ഉള്ളിലൊളിപ്പിക്കുന്നതായിരുന്നു എക്കാലത്തും സില്‍ക്കിന്റെ ജീവിതം. പലരാലും അവള്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. അതില്‍ നിന്നെല്ലാമുള്ള അവളുടെ രക്ഷപെടലായിരുന്നു സ്വയം വരിച്ച മരണം. ആത്മഹത്യക്ക് കാരണം എന്തെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയര്‍ന്നു. ചിലര്‍ നടി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര്‍ ഈ വാദത്തെ എതിര്‍ത്തു. ഇപ്പോഴിതാ സില്‍ക് സ്മിതയെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജീവിതകാലമത്രയും വെളുക്കെ ചിരിച്ചവരെയൊക്കെ വിശ്വസിച്ച, സ്വീകരിച്ച ഗ്രാമീണ പെണ്ണായിരുന്നു സില്‍ക് സ്മിതയെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
‘കഥ പറയുന്ന കണ്ണുകള്‍ മാത്രമുള്ള നാടന്‍ പെണ്ണ്. കറുത്ത ശരീരത്തില്‍ പാന്‍ കേക്ക് കൊണ്ട് പെയിന്റടിച്ച് ക്യാമറയ്ക്ക് മുന്നില്‍ അവള്‍ തുള്ളിക്കളിച്ചപ്പോള്‍ നായകന്‍മാരേക്കാള്‍ ഗ്യാരണ്ടിയായിരുന്നു നിര്‍മാതാക്കള്‍ക്ക്. സില്‍ക് ഉണ്ടെന്ന് അറിഞ്ഞാല്‍ എത്ര പൊട്ട പടം ആണെങ്കിലും ആളുകള്‍ കയറും’.

‘പല നിര്‍മാതാക്കളെയും ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് ഈ തെലുങ്കത്തി പെണ്ണായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു ഊട്ടിയിലെ ഒരു സിനിമാ സെറ്റില്‍ സില്‍ക് സ്മിത കടിച്ച് വെച്ച ആപ്പിള്‍ എത്രയോ ആയിരം രൂപയ്ക്കാണ് അന്ന് ലേലം പോയത്. അത്രയും ആരാധകരായിരുന്നു അവരോട്,’ എന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ‘ഫാനില്‍ തൂങ്ങി ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള സില്‍ക് എന്തൊക്കെയായിരിക്കും ചിന്തിച്ചതെന്ന് കൂടെക്കൂടെ ഞാന്‍ ആലോചിച്ച് നോക്കാറുണ്ട്. ഡോക്ടറായ കാമുകന്റെ മകനെ സ്വന്തം മകനായി കണ്ടത് തെറ്റിപ്പോയോ എന്ന് തൂങ്ങുന്നതിന് മുമ്പെങ്കിലും സില്‍ക് ആലോചിച്ചിരിക്കും. ഭാര്യയും മക്കളും ഉള്ളയാളാണ് ആ ഡോക്ടര്‍. അയാളോട് അടുക്കരുതായിരുന്നു. ആരോട് പറയാന്‍’

‘അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ സിനിമാ നിര്‍മാണരംഗത്തേക്ക് അവര്‍ തിരിഞ്ഞു. രണ്ട് സിനിമകള്‍ അവര്‍ നിര്‍മ്മിച്ച് തിയറ്ററില്‍ എത്തിച്ചു. പടുകുഴിയിലാണ് അവര്‍ വീണത് എന്ന് പറയേണ്ട കാര്യമില്ല. നല്ല പരാജയം ആയിരുന്നു. ഒന്ന് കൂടി പരീക്ഷിക്കാമെന്ന് പറഞ്ഞ് മൂന്നാമത്തെ സിനിമയും നിര്‍മ്മിച്ചു. ഈ ചിത്രം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് 20 കോടി രൂപയുടെ ബാധ്യതയുണ്ടായിരുന്ന സില്‍ക് സ്മിത ഫാനില്‍ ജീവിതം അവസാനിപ്പിച്ചത്. കുട്ടിക്കാലത്തെ പട്ടിണിയും കഷ്ടപ്പാടും വീണ്ടും തന്നെ പിടികൂടുമോ എന്ന ഭയം സില്‍ക് സ്മിതയ്ക്ക് വരുന്നത്. കാരണം അവസരങ്ങളും പഴയ ഗ്ലാമര്‍ പരിവേഷവും പോയി’.

‘മൂന്ന് സിനിമ ചെയ്ത് 20 കോടിയുടെ കടം, വാടക വീട്ടില്‍ താമസവും. ആ വീട്ടില്‍ നിന്ന് കൂടെ ഇറക്കി വിട്ടാല്‍ പഴയ പട്ടിണിയുള്ള ആളായി മാറുമോ എന്ന് തോന്നിയിരിക്കാം. മദ്യത്തിന് അടിമയായത് ഇത്തരം ചിന്തകള്‍ കൊണ്ടാണ്. 36ാം വയസിലാണ് സില്‍ക് സ്മിത ആത്മഹത്യ ചെയ്തത്. ഒരു കോള്‍ ഷീറ്റിന് സില്‍ക് 50,000 രൂപ വരെ വാങ്ങിയ കാലം ഉണ്ടായിരുന്നു,’ എന്നും ശാന്തിവിള ദിനേശ് പറയുന്നു. അന്നത്തെ സൂപ്പര്‍ നായികമാര്‍ക്ക് പോലും ആ പ്രതിഫലം ഇല്ലായിരുന്നു. ഒരു ദിവസം തന്നെ നാല് കോള്‍ ഷീറ്റ് അഭിനയിക്കുമായിരുന്നു. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു സാരിത്തുമ്പില്‍ സ്മിത ജീവിതം അവസാനിപ്പിച്ചെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി.

More in Malayalam

Trending