Malayalam
ഇടയ്ക്ക് രവി എന്നെ വിളിക്കാറുണ്ട്; ആ സമയത്ത് എന്നോട് ഒന്ന് മാത്രമേ ചോദിക്കാറുള്ളു… സിബി മലയിൽ പറയുന്നു
ഇടയ്ക്ക് രവി എന്നെ വിളിക്കാറുണ്ട്; ആ സമയത്ത് എന്നോട് ഒന്ന് മാത്രമേ ചോദിക്കാറുള്ളു… സിബി മലയിൽ പറയുന്നു
അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകന്‍ സിബി മലയില്‍. മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു അദ്ദേഹം വല്ലപ്പോഴുമൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് രവി പറയാറുണ്ടായിരുന്നു.
താന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ രവിയ്ക്ക് കരിയറിലെ മികച്ച വേഷം നല്‍കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നു
‘നാടകാചാര്യന്‍ ടി.എന്‍. ഗോപിനാഥന്‍ നായരുടെ മകന്‍ എന്ന നിലയിലാണ് രവിയെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായിരുന്ന കാലത്താണ് സാഗരം സാക്ഷിയിലേക്ക് ഞാന്‍ അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുന്നത്. രവിക്ക് വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ആ ചിത്രത്തില്‍. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷം അതായിരുന്നു എന്നാണ്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹം അത് നന്നായി ചെയ്യുകയും ചെയ്തു.’
‘വ്യക്തിപരമായി പറയുകയാണെങ്കില്‍ അദ്ദേഹം മാന്യനും സൗമ്യനും മിതഭാഷിയുമായിരുന്നു. വല്ലപ്പോഴുമൊക്കെ എന്നെ വിളിക്കാറുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് രവി പറയാറുണ്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായതുകൊണ്ടായിരിക്കണം, ജന്മനാ ഒരുപാട് കഴിവുകളുള്ള വ്യക്തിയായിരുന്നു രവി. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വളരെ സങ്കടമുണ്ടാക്കുന്നതാണ് സിബി മലയില്‍ പറഞ്ഞു.
sibi malalyil