ശോഭനയുമായി പ്രണയത്തിലായിരുന്നില്ല ; ഞാൻ വിവാഹം ചെയ്യണമെന്നാഗ്രഹിച്ചത് വേറൊരു നടിയെ ; വെളിപ്പെടുത്തി റഹ്മാൻ
മലയാള സിനിമയ്ക്ക് സംവിധായകൻ പത്മരാജൻ സമ്മാനിച്ച നടനായിരുന്നു റഹ്മാൻ. റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ ബാലചന്ദ്രർ, പ്രിയദർശൻ, കെ എസ് സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട് . സിനിമയില്‍ തിളങ്ങിയിരുന്ന സമയത്ത് നായികമാരേയും ചേര്‍ത്ത് ഗോസിപ്പുകളൊക്കെ പ്രചരിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ക്യാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ച് പറഞ്ഞത്. ശോഭനയോടും രോഹിണിയോടും പ്രണയമുണ്ടായിരുന്നുവെന്നായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ വേറൊരു നായികയെയാണ് താന്‍ വിവാഹം ചെയ്യാനാഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രോഹിണിയെ വിവാഹം കഴിക്കുന്നുവെന്ന ഗോസിപ്പുകളുണ്ടായിരുന്നു. ശോഭനയുടെ പേരും കേട്ടിരുന്നു. അന്നെല്ലാവരും ഓര്‍ത്തഡോക്‌സായിരുന്നു. സമൂഹത്തില്‍ ആണും പെണ്ണും സെപ്പറേറ്റഡായിരുന്നു. സിനിമയില്‍ മാത്രമാണ് ഉമ്മ വെക്കുന്നതും കെട്ടിപ്പിടിക്കുന്നതുമെല്ലാം കാണുന്നത്. ഞങ്ങളെ ഒന്നിച്ച് കാണുമ്പോഴെല്ലാം പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളുണ്ടായിരുന്നു. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചത് കൊണ്ടാവാം അങ്ങനെയൊക്കെ വന്നത്.
ഞാനും ശോഭനയോ രോഹിണിയോ ഷൂട്ടിംഗ് കഴിഞ്ഞ് റസ്‌റ്റോറന്റിലൊക്കെ പോവുന്നത് കണ്ട് പലരും കഥകളുണ്ടാക്കുകയായിരുന്നു. ഞങ്ങള്‍ സെലിബ്രിറ്റീസായത് കൊണ്ടായിരിക്കും പേപ്പറിലൊക്കെ ഗോസിപ്പായി വന്നത്. സത്യത്തിലങ്ങനെ പ്രണയമോ കല്യാണം കഴിക്കണമെന്നോ ഒന്നും ഉണ്ടായിരുന്നില്ല. നല്ല സുഹൃത്തുക്കളായിരുന്നു. ഒരേ ഏജ് ഗ്രൂപ്പിലുള്ളവരായതിനാല്‍ നല്ല സൗഹൃദമായിരുന്നു.
ഞാന്‍ അന്നൊന്നും ഇങ്ങനെയുള്ള ഗോസിപ്പുകളൊന്നും നോക്കാറുണ്ടായിരുന്നില്ല. മമ്മിയും പപ്പയും ഇതൊക്കെ വായിക്കുന്നുണ്ടല്ലോയെന്ന് പിന്നീടാണ് എന്റെ മനസില്‍ വന്നത്. ഇതൊന്നും എന്നെ ബാധിച്ചിരുന്നില്ല. ആരെങ്കിലും പറയുമ്പോഴാണ് ഞാന്‍ അതേക്കുറിച്ച് അറിയുന്നത് തന്നെ. സിനിമയിലുള്ള ഒരാളെ വിവാഹം ചെയ്യണമെന്ന് താനാഗ്രഹിച്ചിരുന്നുവെന്നും റഹ്‌മാന്‍ പറഞ്ഞിരുന്നു.
റഹ്മാൻ വിവാഹം കഴിക്കാനാഗ്രഹിച്ച ആ നടി ആരാണെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്. ശോഭന, അമല, സിതാര തുടങ്ങിയവരുടെ പേരുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. അത് അമല തന്നെയാണെന്നുള്ള കമന്റുകളുമുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
