Connect with us

ഈ കഥകളെ നമ്മുടെ ഗവണ്മെന്റിന് പേടിയോ? നിരോധനങ്ങളും സെൻസർ ബോർഡ്‌ കട്ടിങ്ങുകളും സർക്കാരിന്റെ അപ്രീതിയും സാമ്പാദിച്ച ആ 7 ചിത്രങ്ങൾ ഇവയാണ്!

Movies

ഈ കഥകളെ നമ്മുടെ ഗവണ്മെന്റിന് പേടിയോ? നിരോധനങ്ങളും സെൻസർ ബോർഡ്‌ കട്ടിങ്ങുകളും സർക്കാരിന്റെ അപ്രീതിയും സാമ്പാദിച്ച ആ 7 ചിത്രങ്ങൾ ഇവയാണ്!

ഈ കഥകളെ നമ്മുടെ ഗവണ്മെന്റിന് പേടിയോ? നിരോധനങ്ങളും സെൻസർ ബോർഡ്‌ കട്ടിങ്ങുകളും സർക്കാരിന്റെ അപ്രീതിയും സാമ്പാദിച്ച ആ 7 ചിത്രങ്ങൾ ഇവയാണ്!

നമ്മുടെ സിനിമകൾ നിർവഹിക്കുന്നത് എന്ത് എന്ന കാര്യത്തിൽ വിരുദ്ധമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അവ നമ്മുടെ കാലത്തിന്റെ യാഥാർത്ഥ്യത്തെ ആണോ പ്രതിഫലിപ്പിക്കുന്നത് അതോ മറ്റൊരു ലോകത്തെ ആണോ പ്രതിനിധീകരിക്കുന്നത്. സത്യം പറയാൻ ധൈര്യപ്പെട്ട ആ ഇന്ത്യൻ സിനിമകൾ പലതും സെൻസർ ബോർഡും സംസ്ഥാന സർക്കാരുകളും നിരോധിച്ചു. എന്നാൽ ചിലത് OTT-യിൽ റിലീസ് ചെയ്തു. ചില സിനിമകൾ അക്കാലത്തെ രാഷ്ട്രീയ ശക്തികളോട് ഏറ്റുമുട്ടി. മറ്റുള്ളവ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിച്ചു. നിങ്ങൾക്ക് മോശമായ ഒരു മാനസികാവസ്ഥ ആണ് ഉള്ളതെങ്കിൽ സെൻസർ ബോർഡിന്റെ രോഷം സമ്പാദിച്ച ആ സിനിമകളുടെ ശരിയായ ലിസ്റ്റ് ഞങ്ങളുടെ പക്കലുണ്ട്. ഈ കഥകൾ നമ്മൾ ജീവിക്കുന്ന കാലത്തെ കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെട്ടിരുന്നുവെങ്കിലും സർക്കാരിന്റെ കടുത്ത പ്രതിരോധം നേരിടേണ്ടി വന്നു. ഇന്ത്യയിൽ റിലീസ് ചെയ്യാൻ അനുവദിക്കാത്ത 7 വിവാദ സിനിമകൾ, നിങ്ങൾക്ക് ഇപ്പോൾ Netflix, Amazon Prime Video, YouTube എന്നിവയിലും മറ്റും കാണാൻ കഴിയും 

 1. BLACK FRIDAY — NETFLIX   

 1993 ലെ ബോംബെ കലാപത്തിൽ ഹിന്ദു, മുസ്ലീം സമുദായങ്ങൾക്കെതിരെ അഭൂതപൂർവമായ അക്രമം നടന്നു. എന്നാൽ അതിന് മുമ്പ് സംഭവിച്ചത് എന്താണ്. എസ്. ഹുസൈൻ സെയ്ദി രചിച്ച ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി, ബോംബെ കലാപത്തിന്റെ ഉൾ പ്രവർത്തനങ്ങളെ പറ്റിയും യഥാർത്ഥത്തിൽ പ്രതികാരമായിരുന്നു അതിന്റെ പിന്നിൽ ഉണ്ടായിരുന്നത് എന്ന കാര്യവും നമുക്ക് മനസിലാവും.  

2. PAANCH — MUBI


 അനുരാഗ് കശ്യപിന്റെ ആദ്യ ചിത്രം, മയക്കുമരുന്നിന് അടിമപ്പെട്ട് തകർന്നുപോയ അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്നു. യൗവ്വനം പാഴായിപ്പോകുമ്പോൾ എന്ത് സംഭവിക്കും, അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള തീവ്രമായ വിശകലനമാണീ സിനിമ 

 3. LIPSTICK UNDER MY BURKHA — AMAZON PRIME VIDEO


 6 ഡസനിലധികം തവണ സെൻസർബോർഡിന്റെ കട്ട്‌ ന് വിധേയമായ സിനിമയാണിത്. ഇത് സ്ത്രീ കളുടെ ലൈംഗിക വൈകാരികതയെ മുന്നിലും പിന്നിലും മധ്യത്തിലുമൊക്കെ പ്രതിഷ്ടിച്ചു മുന്നോട്ട് വച്ചൊരു കഥയാണ്. വ്യത്യസ്ഥ പ്രായങ്ങളിൽ ഉള്ളതും വിവാഹിതരുമായ നാല് സ്ത്രീകഥാപാത്രങ്ങളുടെ കഥയാണ്. അവരുടെ വൈകാരികതയുടെ അന്വേഷണവും, ഒട്ടും അതിൽ നിന്ന് പിന്നോട്ട് വലിക്കാതെ തന്നെ അതിനെ പിന്തുടരുകയും ചെയ്യുന്ന നാല് കഥാപാത്രങ്ങൾ.

  4. BANDIT QUEEN — AMAZON PRIME VIDEO 

  മേൽ ജാതിക്കാരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഫൂലൻ ദേവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. അവൾ ഒരു കൊള്ളക്കാരിയായി മാറുകയും ചമ്പൽ താഴ്‌വരകൾ ഭരിക്കുകയും തുടർന്ന് ആ പുരുഷന്മാരോട് പ്രതികാരം ചെയ്യുകയും ചെയ്തു. ഒടുവിൽ അവർ നിയമസഭാംഗവുമായി.

  5.FIRE — YOUTUBE  

ഭർത്താക്കന്മാരാൽ വഞ്ചിക്കപ്പെട്ട രണ്ട് യുവതികൾ ഒരുമിച്ച് വന്നാൽ എന്ത് സംഭവിക്കും? വളരെ വിവാദമായ ഒരു സിനിമയായിരുന്നു ഇത്. രണ്ട് സ്ത്രീകളിൽ ഒരാൾ നന്ദിതാ ദാസ്,അവരുടെ പൊതുവായ പ്രതിസന്ധി രണ്ടു പേരെയും ഭർത്താക്കന്മാർ വഞ്ചിച്ചു എന്നതായിരുന്നു. 

 6. FIRAAQ — JIOCINEMA 

2002 ലെ കലാപത്തിന്റെ അനന്തരഫലമായി ജീവശ്ചവങ്ങളായി മാറിയ ഒരു പ്രായം ചെന്ന സംഗീതജ്ഞന്റെയും ചില തൊഴിലാളികളുടെയും ഒരു അനാഥയുടെയും വിവാഹിതയായ ഒരു സ്ത്രീയെയുടെയും കഥയാണിത്. കലാപങ്ങളാൽ നഷ്ടപ്പെട്ടുപോയ മനുഷ്യജീവന്റെ വിലയെക്കുറിച്ചും അതിന്റെ അവസാനം വിജയികളില്ലാതാകുന്നതെങ്ങനെയെന്നും ഈ സിനിമ നമ്മളെ മനസ്സിലാക്കി തരുന്നു. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് കാരണം ചിത്രം ഗുജറാത്തിൽ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. 

  7. GARBAGE — NETFLIX  

3 പേരുമായി ബന്ധപ്പെട്ട ഒരു സ്ത്രീയുടെ സെക്സ് ടേപ്പ് ചോരുകയും അവൾ പോകുന്നിടത്തെല്ലാം അവളെ തിരിച്ചറിയുകയും ജഡ്‌ജ്‌ ചെയ്യുകയും ചെയ്യുന്നു. കൂട്ടത്തിൽ ഒരു ടാക്സി ഡ്രൈവർ ഉണ്ട്. അയാൾ ആയിരുന്നു ഇതിലെ ഒരു പ്രധാന കഥാപത്രം. ഒടുവിൽ അവൾ അയാളെ കിഡ്നാപ് ചെയ്ത് ഒരു കൂട്ടിൽ അടയ്ക്കുകയാണ്. പിന്നീട് ഒരുപാട് ഇതിഹാസ സമാനമായ രംഗങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ഈ സിനിമ കണ്ടു കഴിഞ്ഞാൽ നമ്മുടെ മനസിനെ ദിവസങ്ങളോളം പിടിച്ചുലയ്ക്കും.


More in Movies

Trending

Recent

To Top