Connect with us

കേരളത്തിലേയ്ക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവ്, എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ; ഇപി ജയരാജനെ മുന്നില്‍ നിര്‍ത്തി ഷൈന്‍ ടോമിന്റെ പ്രസംഗം

Malayalam

കേരളത്തിലേയ്ക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവ്, എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ; ഇപി ജയരാജനെ മുന്നില്‍ നിര്‍ത്തി ഷൈന്‍ ടോമിന്റെ പ്രസംഗം

കേരളത്തിലേയ്ക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവ്, എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടാ; ഇപി ജയരാജനെ മുന്നില്‍ നിര്‍ത്തി ഷൈന്‍ ടോമിന്റെ പ്രസംഗം

മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ കേരളത്തിലേക്ക് സഞ്ചരിക്കാന്‍ വിമാനങ്ങള്‍ കുറവാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ടൂറിസം വിജയിക്കണമെങ്കില്‍, ആ നാട്ടിലേക്ക് ഫ്‌ലൈറ്റുകളുടെ എണ്ണം കൂട്ടണമെന്നും എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായി എയര്‍ലൈന്‍സ് തുടങ്ങിക്കൂടായെന്നും ഷൈന്‍ ടോം ചോദിക്കുന്നു. മുന്‍ വ്യവസായ വകുപ്പ് മന്ത്രിയും എല്‍എഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഷൈന്‍ ടോമിന്റെ പ്രസംഗം. യുവ സംരംഭകര്‍ക്കുള്ള ബിസിനസ് കേരള മാഗസിന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു ബിസിനസ്സുകാരനാകരുത് എന്ന് ആഗ്രഹിച്ചു വന്ന ആളാണ് ഞാന്‍. കാരണം എന്റെ ഡാഡി ബിസിനസ്സുകാരനായിരുന്നു. അച്ഛന്‍മാര്‍ ചെയ്യുന്നത് ചെയ്യാതിരിക്കാനാണ് ആദ്യത്തെ ആണ്‍മക്കള്‍ ശ്രദ്ധിക്കുക. ചെറുപ്പം മുതലേ അഭിനയത്തോടാണ് ഇഷ്ടം. ജനിച്ചു വളര്‍ന്ന കാലഘട്ടം മുതല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് സിനിമയാണ്. തിയറ്ററുകളില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വലിയ സ്‌ക്രീനില്‍ കാണുന്ന പെര്‍ഫോമസന്‍സ്. ആ വ്യവസായം കേരളത്തെ വളരെയധികം സ്വാധീനിച്ചു. അതിലധികം കേരളത്തില്‍ ആ കാലഘട്ടത്തില്‍ ജനിച്ചു വളര്‍ന്ന നാമെല്ലാവരെയും സ്വാധീനിച്ചു. ആ വ്യവസായം തുടര്‍ന്നും നിന്നുപോകാനായി നമ്മളെല്ലാവരും ശ്രമിക്കണം.

കാരണം ബ്രിട്ടിഷുകാരെയും മറ്റ് രാജ്യക്കാരെയും നമ്മള്‍ 1947ല്‍ പുറത്താക്കിയെങ്കിലും അവരിപ്പോള്‍ അവരുടെ വീടുകളിലിരുന്നാണ് ഭരണം തുടരുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളായും ഓണ്‍ലൈന്‍ ഷോപ്പിങ്‌ ൈസറ്റുകളായും അവര്‍ അവരുെട വീട്ടിലിരുന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന വ്യവസായത്തിന്റെ മുക്കാല്‍ പങ്കും കൊണ്ടുപോകുകയാണ്. സിനിമ തന്നെ എടുത്തുനോക്കൂ. നമ്മുടെ നാട്ടില്‍ തന്നെ നടക്കുന്ന സിനിമയുടെ പ്രധാന കച്ചവടക്കാര്‍ ആരായി, നെറ്റ്ഫ്‌ലിക്‌സും െ്രെപമും ആണ്.

നമ്മളെ അവര്‍ പുറത്തിരുന്ന് ഭരിക്കുന്നു. നല്ല പൈസയ്ക്ക് അവര്‍ താരങ്ങളുടെ പടം വാങ്ങും. പിന്നെ അവരുടെ ഇഷ്ടത്തിന് പടം ചെയ്തുകൊടുക്കണം. പിന്നെ അവര്‍ പറയുന്നതായി അതിന്റെ വില. ക്രമേണം അതവരുടെ കച്ചവടായി മാറും. നമ്മുടെ നാടിന് ഉപകരിക്കുന്ന നികുതി അവരുടെ വീട്ടിലേക്ക് പോകും. ഒരു വ്യവസായം എന്ന രീതിയില്‍ നമ്മുടെ നാട്ടിലെ ആളുകളാണ് ആ കച്ചവടം നടത്തേണ്ടത്. നമ്മുടെ ആളുകള്‍ പറയുന്നതാണ് അതിന്റെ വില, അവരല്ല അത് തീരുമാനിക്കേണ്ടത്.

ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍െപടുത്തണമെന്ന് ഞാന്‍ എപ്പോഴും പറയും. കാരണം 20 ദിവസം കഴിഞ്ഞ് സിനിമ ഒടിടിയില്‍ കൊടുക്കുമ്പോള്‍ കാലക്രമേണ തിയറ്റര്‍ എന്ന വ്യവസായം ഇല്ലാതാകും. തിയറ്ററിലേക്ക് ആളുകള്‍ വരാതാകും. സിനിമ എന്നെ പ്രചോദിപ്പിച്ചത് തിയറ്ററില്‍ നിന്നു കണ്ടതുകൊണ്ടാണ്. ആ വ്യവസായം കൈവിട്ടുകളയരുത്. കോവിഡ് വന്ന് ലോകത്തെ എല്ലാ ഇന്‍ഡസ്ട്രിയും നിലച്ചപ്പോള്‍ മലയാളത്തില്‍ നിന്നു മാത്രമാണ് തുടര്‍ച്ചയായ റിലീസുകള്‍ ഉണ്ടായത്. ചെറിയ സംസ്ഥാനത്തുനിന്നും ചെലവു കുറച്ച് ക്വാളിറ്റി ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് മലയാളത്തില്‍ നിന്നാണ്.

ടൂറിസത്തിന്റെ കാര്യം പറയാം. ഏറ്റവും സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പക്ഷേ ഇന്നത്തെ കാലത്ത് ടൂറിസ്റ്റുകള്‍ ആദ്യം നോക്കുന്നത് ഫൈറ്റുകളാണ്. ബെംഗളൂരുനിന്നു ഫ്‌ലൈറ്റ് നോക്കിയാല്‍ കേരളത്തിലേക്കില്ല. രാവിലെ ഒരു ഫ്‌ലൈറ്റ് ഉണ്ടാകും, നാലായിരത്തിനും അയ്യായിരത്തിനും. പിന്നെ ഉള്ളത് കണക്ഷന്‍ ഫ്‌ലൈറ്റുകളാണ്. അതിനൊക്കെ ഇരുപത്തിരണ്ടായിരയവും ഇരുപത്തിഅയ്യാരിരവും. ദുബായില്‍ നിന്നുപോലും രാവിലെ വരുന്ന സമയങ്ങളില്‍ കേരളത്തിലേക്ക് വിമാനമില്ല.

ടൂറിസം വിജയിക്കണമെങ്കില്‍, വളരണമെങ്കില്‍ ആ നാട്ടിലേക്ക് ഫ്‌ലൈറ്റുകളുടെ എണ്ണം കൂട്ടണം. എന്നാല്‍പോലും ഏറ്റവും കൂടുതല്‍ സഞ്ചാരികളുള്ളത് കേരളത്തിലേക്കാണ്. ഞാന്‍ യാത്ര ചെയ്യുന്നതുകൊണ്ടാണ് പറയുന്നത്, ഹൈദരാബാദും മുംബൈയും ചെന്നൈയും പോകുമ്പോള്‍ കേരളത്തിലേക്ക് വരാനും പോകാനും വിമാനങ്ങള്‍ കുറവാണ്. ഒരു വ്യക്തിയായി തുടങ്ങുന്നതാണ് എയര്‍ലൈന്‍സ്. എന്തുകൊണ്ട് നമ്മുടെ സംസ്ഥാനത്തിനു തുടങ്ങിക്കൂടാ. അത് വളരെയധികം ഉപയോഗ പ്രദമാകും എന്നും ഷൈന്‍ ടോം പറഞ്ഞു.

More in Malayalam

Trending