Connect with us

അവള്‍ ആഗ്രഹിച്ചത് പോലെ പ്രണയവിവാഹം, പക്ഷെ ബന്ധം പരാജയപ്പെട്ടു; എല്ലാം തലയിലെഴുത്ത്

Actress

അവള്‍ ആഗ്രഹിച്ചത് പോലെ പ്രണയവിവാഹം, പക്ഷെ ബന്ധം പരാജയപ്പെട്ടു; എല്ലാം തലയിലെഴുത്ത്

അവള്‍ ആഗ്രഹിച്ചത് പോലെ പ്രണയവിവാഹം, പക്ഷെ ബന്ധം പരാജയപ്പെട്ടു; എല്ലാം തലയിലെഴുത്ത്

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം മേക്കര്‍ കെ ബാലചന്ദറുടെ നിരവധി സിനിമകളില്‍ സരിത അഭിനയിച്ചു. സരിത അക്കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്ത് നിന്നും നിരവധി പുരസ്‌കാരങ്ങള്‍ സരിതയെ തേടിയെത്തി. നാല് തവണയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം സരിത നേടിയത്.

കരിയറിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം ശിവകാര്‍ത്തികേയന്‍ നായകനായ മാവീരന്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് സരിത തിരിച്ചെത്തി. ഇന്നും സരിതയ്ക്ക് പ്രേക്ഷകരുടെ മനസില്‍ സ്ഥാനമുണ്ട്. ഇപ്പോഴിതാ സരിതയെക്കുറിച്ച് സുഹൃത്തായ പഴയകാല നടി കുട്ടി പത്മിനി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സരിതയുടെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സരിത അഭിനയ രംഗത്തേയ്ക്ക് വരുന്നത്. സാവിത്രിയമ്മയ്ക്കപ്പുറം ഒരു നടിയെ ഞാന്‍ ആരാധിച്ചിട്ടുണ്ടെങ്കില്‍ അത് സരിതയാണ്. അത്രയും നന്നായി അവരുടെ കണ്ണുകള്‍ സംസാരിക്കും. ‘മരോ ചരിത്ര’ എന്ന സിനിമയില്‍ കമല്‍സാറിനെ ചുംബിക്കുന്ന ഒരു സീനുണ്ട്. ആ ടേക്ക് പല തവണ പോയി. സരിതയ്ക്ക് ടെന്‍ഷനായിരുന്നു. ചെറിയ കുട്ടിയല്ലേ. ഞാനും സരിതയും തമ്മില്‍ ഒരുപാട് സാമ്യമുണ്ട്. എനിക്കും അവള്‍ക്കും മല്ലിപ്പൂ വളരെ ഇഷ്ടമാണ്. അവള്‍ ആഗ്രഹിച്ചത് പോലെ പ്രണയവിവാഹമായിരുന്നു.

പക്ഷെ ബന്ധം പരാജയപ്പെട്ടു. എനിക്കും അതുപോലെ തന്നെ സംഭവിച്ചു. കുട്ടികള്‍ക്കായി തന്റെ കലയെ സരിത ത്യാഗം ചെയ്തു. കുട്ടികളെ പുറം രാജ്യത്താണ് പഠിപ്പിച്ചത്. ഞാനും എന്റെ മൂന്ന് മക്കളെ നല്ല രീതിയില്‍ പഠിപ്പിച്ചു. വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചതാണ്. പക്ഷെ നമ്മുടെ തലയിലെഴുത്ത് പോലെയെ നടക്കൂ. പക്ഷെ ഞാനും സരിതയും അത് പോസിറ്റീവായി എടുത്തു.

സരിത നായികയായി അഭിനയിക്കുന്ന കാലത്ത് എവിഎം സ്റ്റുഡിയോയില്‍ എനിക്കും ഷൂട്ടിംഗുകളുണ്ടാകും. നിരവധി നടിമാര്‍ സരിതയെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുണ്ട്. അവള്‍ കറുത്ത് തടിച്ചിട്ടാണ്, നീളവും ഇല്ല, പക്ഷെ ഇങ്ങനെ അഭിനയിക്കുന്നല്ലോ എന്ന് ചോദിച്ച് നടിമാര്‍ കുറ്റപ്പെടുത്തും. എന്നാല്‍ സരിത അതൊന്നും കാര്യമാക്കാതെ അഭിനയത്തില്‍ മാത്രം ശ്രദ്ധ കൊടുത്തു. നിരവധി നടിമാര്‍ക്ക് സരിത ഡബ് ചെയ്തിട്ടുണ്ട്. വിജയശാന്തി, സുഹാസിനി, ഖുശ്ബു, സൗന്ദര്യ തുടങ്ങിയ നടിമാര്‍ക്ക് തുടക്ക കാലത്ത് സരിതയാണ് ശബ്ദം നല്‍കിയതെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

രണ്ട് വിവാഹങ്ങളാണ് സരിതയുടെ ജീവിതത്തില്‍ നടന്നത്. വെങ്കട സുബ്ബയ എന്നായിരുന്നു ആദ്യ ഭര്‍ത്താവിന്റെ പേര്. 1975 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു. പിന്നീട് നടനും ഇപ്പോള്‍ എംഎല്‍എയുമായ മുകേഷിനെ സരിത വിവാഹം ചെയ്തു. 1988 ലായിരുന്നു വിവാഹം. ശ്രാവണ്‍, തേജസ് എന്നീ രണ്ട് മക്കളും ഇവര്‍ക്ക് പിറന്നു. 2011 ല്‍ ഈ വിവാഹബന്ധവും അവസാനിച്ചു. മക്കളോടൊപ്പം സരിത യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു.

14ാമത്തെ വയസില്‍ അഭിനയിച്ച് തുടങ്ങിയതാണ്. എന്നെ നോക്കാന്‍ കൂടെയൊരാള്‍ വേണമായിരുന്നു. അതിനാണ് കല്യാണം കഴിച്ചത്. സന്തോഷത്തോടെയുള്ളൊരു കുടുംബജീവിതമായിരുന്നു ആഗ്രഹിച്ചത്. കല്യാണം കഴിഞ്ഞതോടെയാണ് ജീവിതം മാറിയത്. എനിക്ക് റസ്റ്റ് കിട്ടുന്ന പോലെ തോന്നിയിരുന്നില്ല. എനിക്ക് വേണ്ടി ഞാന്‍ ജോലി ചെയ്യണമായിരുന്നു. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുന്നതിനിടയിലാണ് എന്റെ അച്ഛന്‍ മരിച്ചത്. അച്ഛനായിരുന്നു എന്റെ എല്ലാം. ലോകം പഠിക്കാന്‍ തുടങ്ങിയത് അപ്പോഴാണ്.

ലോകം അറിഞ്ഞ ദിവസമാണ് അദ്ദേഹം വിവാഹിതനായെന്ന് ഞാനും അറിഞ്ഞത്. എനിക്ക് ഡിവോഴ്‌സ് കിട്ടിയിരുന്നില്ല. 2011 ല്‍ ഞാന്‍ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചിരുന്നു. അതുകഴിഞ്ഞ് മോനെ വിളിച്ച് അദ്ദേഹം ഡിവോഴ്‌സ് കിട്ടിയെന്ന് പറഞ്ഞിരുന്നു. എന്റെ അറിവില്ലാതെ അദ്ദേഹത്തിന് എങ്ങനെയാണ് ഡിവോഴ്‌സ് കിട്ടിയതെന്നറിയില്ലെന്നായിരുന്നു മുകേഷുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സരിത പറഞ്ഞത്. ഗാര്‍ഹിക പീഡനത്തിനും വിവാഹമോചനത്തിനുമായി ഞാന്‍ രണ്ട് പരാതി കൊടുത്തിരുന്നു. അത് പിന്‍വലിച്ചാല്‍ മൂച്യല്‍ ഡിവോഴ്‌സിന് ശ്രമിക്കാമെന്ന് പറഞ്ഞിരുന്നു. അത് പിന്‍വലിച്ചെങ്കിലും അദ്ദേഹം കോടതിയിലേക്കൊന്നും വന്നിരുന്നില്ല.

ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ എനിക്ക് മടിയായിരുന്നു. സിനിമയിലൊക്കെയേ ഞാന്‍ അങ്ങനെ കണ്ടിട്ടുള്ളൂ. എന്റെ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. അതേക്കുറിച്ച് മറ്റൊരാളോട് പറയാന്‍ നാണക്കേട് തോന്നിയിരുന്നു. കാര്യങ്ങളറിഞ്ഞ് ചിലരൊക്കെ വിളിച്ചപ്പോഴും ഞാന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. അവളെത്ര സഹിച്ചുവെന്ന് അദ്ദേഹം എപ്പോഴെങ്കിലും ചിന്തിക്കുമെന്ന് കരുതി. അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ വാക്ക് കൊടുത്തിരുന്നു, അതാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്.

എന്റെ മോന്‍ ശരിയല്ലെന്ന് എനിക്കറിയാം, ഇത് മീഡിയയിലൊന്നും വരരുത്. മോള്‍ സഹിക്കണം എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ആ വാക്ക് അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ പാലിച്ചിരുന്നു. ഇപ്പോഴാണ് ഞാന്‍ എന്തെങ്കിലും തുറന്ന് പറയുന്നത്. എന്നെ വല്ലാതെ തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് തുറന്ന് പറയുന്നത് എന്നുമാണ് മുമ്പോരിക്കല്‍ സരിത പറഞ്ഞിരുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top