Connect with us

ജീവിക്കാനുള്ള തന്ത്രപ്പാടിനിടയിൽ, അവൾ സ്വയം ജീവിക്കാൻ മറന്നുപോയ കുഞ്ഞാണ്, അവളുടെ സ്‌ട്രെസും ഈ രോഗത്തിന് കാരണമായിട്ടുണ്ട്’;ശരണ്യയുടെ ‘അമ്മ

Movies

ജീവിക്കാനുള്ള തന്ത്രപ്പാടിനിടയിൽ, അവൾ സ്വയം ജീവിക്കാൻ മറന്നുപോയ കുഞ്ഞാണ്, അവളുടെ സ്‌ട്രെസും ഈ രോഗത്തിന് കാരണമായിട്ടുണ്ട്’;ശരണ്യയുടെ ‘അമ്മ

ജീവിക്കാനുള്ള തന്ത്രപ്പാടിനിടയിൽ, അവൾ സ്വയം ജീവിക്കാൻ മറന്നുപോയ കുഞ്ഞാണ്, അവളുടെ സ്‌ട്രെസും ഈ രോഗത്തിന് കാരണമായിട്ടുണ്ട്’;ശരണ്യയുടെ ‘അമ്മ

പിന്തുണച്ചവരെയും സഹായിച്ചവരെയും സങ്കടക്കടലിലാഴ്ത്തിയായിരുന്നു നടി ശരണ്യ ശശിയുടെ വിയോഗം. എന്നാല്‍ ക്യാന്‍സറിനോട് പടവെട്ടിയ പോരാളിയായി അവര്‍ എന്നും അറിയപ്പെടും. ജീവിതത്തില്‍ പല തരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടിട്ടും ശരണ്യ അതിനോടെല്ലാം പൊരുതിയിരുന്നു ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വളരെ പെട്ടന്നാണ് ശരണ്യ ശശിയെന്ന കലാകാരി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. എന്നാൽ വില്ലനായെത്തിയ അർബുദരോഗം ചെറിയ പ്രായത്തിൽ തന്നെ ശരണ്യ ഈ ലോകത്ത് നിന്നും കൊണ്ടുപോയി. 2021 ഓഗസ്റ്റ് ഒമ്പതിനായിരുന്നു നടിയുടെ വിയോഗം.

ശരണ്യ വിടപറഞ്ഞിട്ട് രണ്ടു വർഷം പൂർത്തിയായിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ശരണ്യയുടെ ഓർമ്മ ദിനത്തിൽ അമ്മ പങ്കിട്ട ഒരു വീഡിയോയും വൈറലാവുകയാണ്. ശരണ്യ തുടങ്ങിവച്ച സിറ്റി ലൈറ്റ്‌സ്-ശരണ്യാസ് വ്ലോഗ് എന്ന ചാനലിലൂടെ മകളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയിരുന്നു അമ്മ. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വയം ജീവിക്കാൻ മറന്നൊരു കുഞ്ഞാണ് തന്റെ മകളെന്ന് അമ്മ പറയുന്നു.

കാലത്തിനു മായ്ക്കാനാകാത്ത മുറിവുകൾ ഉണ്ടെന്ന് എന്റെ മോൾ പോയി രണ്ടു വർഷം കഴിയുമ്പോൾ ഞാൻ അറിയുന്നു. ആ വേദന അനുഭവിക്കാൻ വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ എന്റെ ജീവിതം. എന്ന് എന്റെ ആ വേദനകളെല്ലാം ഇല്ലാതെയാകുന്നോ, അന്ന് ഞാനും ഇല്ലാതെയാകും. ഒപ്പം അവൾ ഒരുപാട് ആഗ്രഹത്തോടെ തുടങ്ങിയ അവളുടെ ഈ യൂട്യൂബ് ചാനലും’, ശരണ്യയുടെ അമ്മ പറഞ്ഞു തുടങ്ങി.

‘ഇടക്കൊക്കെ പഴയകാലം ഒന്ന് തിരിച്ചുകിട്ടിയിരുന്നുവെങ്കിലെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അവൾ പിച്ചവച്ചു നടന്നകാലവും സ്‌കൂളിൽ പഠിക്കാൻ പോയ കാലവും, ചിത്രശലഭത്തെപ്പോലെ അവൾ പാറിപ്പറന്നു നടന്ന കാലമൊക്കെ തിരിച്ചു ലഭിച്ചിരുന്നെങ്കിൽ, അവളെ ഒന്നുകൂടി എനിക്ക് സ്നേഹിച്ചു, സംരക്ഷിച്ചു കൂടെ നിൽക്കാമായിരുന്നുവല്ലോ എന്ന് ഓർക്കും. അവളെ വഴക്ക് പറഞ്ഞതൊക്കെ ഒരുക്കുമ്പോൾ എനിക്ക് ഭയങ്കര ദുഃഖം തോന്നാറുണ്ട്’,

‘അവളുടെ ചില വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് വിഷമം വരും. അതിന് ഞാൻ അവളെ വഴക്ക് പറഞ്ഞിട്ടുണ്ട്. സ്നേഹസീമയിൽ വച്ചിട്ട് ആകാശത്തുനോക്കി അവൾ പറയുമായിരുന്നു, ഈ നക്ഷത്രങ്ങളൊക്കെ മരിച്ചുപോയ നല്ല ജന്മങ്ങൾ അല്ലേ അമ്മേ എന്ന്. ഞാനും മരിച്ചുപോകുമ്പോൾ അവിടെ ഒരു നക്ഷത്രമായിരുന്ന് അമ്മയെ നോക്കുമെന്നൊക്കെ പറയുമ്പോൾ ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോൾ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കും’,’ഫിസിയോതെറാപ്പി ചെയ്യുമ്പോഴൊക്കെ അവൾ കുസൃതി കാണിക്കുമ്പോൾ ഞാൻ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എനിക്ക് സങ്കടമാണ്.

അവളുടെ ആത്മാവിനോട് ഞാൻ അതൊക്കെ പറഞ്ഞുകൊണ്ട് മാപ്പ് ചോദിക്കും, ഒപ്പം നന്ദിയും പറയും. മറ്റാര് അവളെ എന്ത് പറഞ്ഞാലും അവൾക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഞാൻ അവളെ വഴക്ക് പറഞ്ഞാൽ അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും. എന്റെ മോളെ ഞാൻ വഴക്ക് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ സങ്കടമാണ്,’
‘പറയാൻ വാക്കുകൾ കിട്ടുന്നില്ല. മരണം ഒരു രക്ഷപ്പെടലാണെന്ന് ചിലർ പറയും. അങ്ങനെയെങ്കിൽ അവൾ രക്ഷപ്പെട്ട ദിവസത്തിന്റെ ഓർമ്മയ്ക്കാണ് ഈ വീഡിയോ. ഓർമ്മദിവസം എന്ന് പറയുമ്പോൾ പണ്ടൊക്കെ നമുക്ക് പായസമൊക്കെ കിട്ടുമായിരുന്നു. മരണം രക്ഷപ്പെടൽ ആയതുകൊണ്ടാകാം ആളുകൾ പായസം വയ്ക്കുന്നത്. ജീവിക്കാനുള്ള തന്ത്രപ്പാടിനിടയിൽ, അവൾ സ്വയം ജീവിക്കാൻ മറന്നുപോയ കുഞ്ഞാണ്. അവളുടെ സ്‌ട്രെസും ഈ രോഗത്തിന് കാരണമായിട്ടുണ്ട്’,

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ ഇടയിൽ അവൾക്ക് സ്വന്തം ജീവിതമാണ് നഷ്ടമായത്. എല്ലാ വേദനകളിൽ നിന്നും അവൾ രക്ഷപ്പെട്ട ദിവസമാണ് ഓഗസ്റ്റ് 9. അവളുടെ ഓർമ്മദിവസമായ ഇന്ന് മജിഷ്യൻ മുതുകാടിന്റെ സ്ഥാപനത്തിലുള്ള മുന്നൂറ് കുട്ടികൾക്കുള്ള അന്നദാനമാണ് ഞാൻ ചെയ്യുന്നത്. സീമ ജി നായരാണ് എല്ലാം ചെയ്തത്. ഞാനും അവളുടെ സഹോദരങ്ങളും ഒഴികെ അവളെ ഓർക്കുന്നത് സീമയാണ്’,

‘അവളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അനിയത്തിയുടെ ജോലി. അവൾക്ക് റെയിൽവേയിൽ ജോലിയായി, അത് കാണാൻ എന്റെ മോൾ ഇല്ലെങ്കിലും അവളുടെ അനുഗ്രഹമായി ഞാൻ അതിനെ കാണുന്നു. അവളെ സ്നേഹിച്ച നിങ്ങൾക്ക് എല്ലാവർക്കും എന്റെ നന്ദി’, അമ്മ വീഡിയോയിൽ പറഞ്ഞു.

More in Movies

Trending

Recent

To Top