Connect with us

“ഒരഞ്ചു വര്‍ഷം കൂടിയെങ്കിലും അവനു ജീവിക്കണം എന്ന് ആഗ്രഹമുണ്ട്” – മകന് വേണ്ടി സഹായമഭ്യർത്ഥിച്ച് സേതുലക്ഷ്മി

Malayalam Breaking News

സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രിയങ്കരിയായ നടിയാണ് സേതുലക്ഷ്മി . ‘അമ്മ വേഷങ്ങളിലൂടെ ചിരിപ്പിച്ചും കരയിപ്പിച്ചും മികച്ച പ്രകടനം കാഴ്ച വച്ച സേതുലക്ഷ്മിയമ്മ ഇപ്പോൾ മകന് വേണ്ടി സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ത്തു വര്‍ഷത്തിലേറെയായി സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. കരമന പി.ആര്‍.എസ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കല്‍ മകന് ഡയാലിസിസ് ചെയ്യണം. വൃക്കകള്‍ രണ്ടും തകരാറില്‍ ആയതിനാല്‍ ശാരീരികമായി അവശനായ കിഷോറിനു ജോലി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് സുമനസ്സുകളുടെ സഹായം വേണമെന്ന് അഭ്യര്‍ഥിക്കുകയാണ് സേതുലക്ഷ്മി.

‘കിഷോറിനു രണ്ടു മക്കളാണ്. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മുതല്‍ അവന് മരിച്ചുപോകുമോ എന്ന ഭയമാണ്. അവന് ജീവിക്കണമെന്ന് വലിയ ആഗ്രഹമാണ്.’അമ്മേ ഒരഞ്ച് വര്‍ഷം കൂടിയെങ്കിലും എനിക്ക് ജീവിക്കണം.എന്റെ മോന് ഒരു പതിനെട്ട് വയസെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് സങ്കടമില്ലായിരുന്നു’ . എന്നാണ് അവന്‍ പറയുന്നത്.

ഞാന്‍ എനിക്ക് കിട്ടുന്നതെല്ലാം എടുത്താണ് ചികിത്സിക്കുന്നത്.. താരസംഘടനയായ എ.എം.എം.എയില്‍ എനിക്ക് അംഗത്വം ഉണ്ട്. അവരെ അറിയിച്ചിട്ടുണ്ട്.ഇനി ഒന്നുകൂടി സൂചിപ്പിക്കണം.ഇടവേള ബാബു സാറിനോട് പറയാനിരിക്കുകയാണ്. എല്ലാവരും സഹായിക്കണം. അതിനെല്ലാം പുറമേ അവന് വേണ്ടി പ്രാര്‍ഥിക്കണം’. സേതുലക്ഷ്മി പറയുന്നു.

sethulakshmi amma seeking help from others for her son

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top