Connect with us

ആ വിനീതിന് വേണ്ടി അപർണയെ കൊല്ലണോ?? പ്രദീപ് മാമാ എന്താ ഉദ്ദേശിക്കുന്നത്!!

serial

ആ വിനീതിന് വേണ്ടി അപർണയെ കൊല്ലണോ?? പ്രദീപ് മാമാ എന്താ ഉദ്ദേശിക്കുന്നത്!!

ആ വിനീതിന് വേണ്ടി അപർണയെ കൊല്ലണോ?? പ്രദീപ് മാമാ എന്താ ഉദ്ദേശിക്കുന്നത്!!

അടുത്ത ആഴ്ചയിലും വിപർണ സീനിനാണ് പ്രാധാന്യം കൊടുക്കുന്നത്. അമ്പാടി ഡാൻസ് കാണുവാൻ വരുമെന്ന് പ്രതീക്ഷിച്ചത് മാത്രം വെറുതെ. അമ്പാടിയുമില്ല, ആരുമില്ല… മുൻപ് അപർണയെ കിട്ടിയില്ല എന്നു പറഞ്ഞ് വിനീത് ആത്മഹത്യക്ക് ശ്രമിച്ചു ഇപ്പോ വിനീതിനെ കിട്ടിയില്ല എന്ന് പറഞ്ഞ് അപർണ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ വിപർണ്ണ ട്രാക്ക് കൊണ്ട് എന്ത് മെസ്സേജ് ആണ് പ്രേക്ഷകർക്ക്ഈ നൽകുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരൊറ്റ ട്രാക്ക് കൊണ്ട് കഥാപാത്രങ്ങളുടെ വ്യക്തിത്വം തന്നെ നശിച്ചുകൊണ്ടിരിക്കുന്നു ഓരോ ദിവസവും.

വരുന്ന ആഴ്ചയിൽ ആത്മഹത്യക്ക് വേണ്ടി അപർണ ശ്രമിക്കുന്നതുകൊണ്ട്, വിനീതിന് മനസ്സലിഞ്ഞ് അവർ ഒന്നിക്കുമായിരിക്കും. അതിനെ വലിച്ചിഴച്ച് എത്രകാലം കൊണ്ട് പോകുമെന്ന് മാത്രം അറിയില്ല. പിന്നെ നോക്കിയാ, ഇവർ ഒന്നിക്കുന്നത് ആണ് സീരിയലിനു നല്ലതു…. ഇവർ പിരിഞ്ഞാൽ അപർണയ്‌ക്ക് അടുത്ത കല്യാണ ആലോചന.. വിനീതിനെ പുകഴ്ത്തൽ, അപർണയെ കുറ്റപ്പെടുത്തൽ.. അലീന അമ്പാടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആവാതിരിക്കൽ.. അങ്ങനെ പലതും ഉണ്ടാവും.. ഒന്നിച്ചിരുന്നേൽ ഇതൊന്നും കാണേണ്ട അവസ്ഥ വരില്ലലോ, പിന്നെ ഇവർ ഒന്നിക്കുമ്പോഴേക്കും അപർണ പ്രെഗ്നന്റ് ഒന്നും ആക്കരുത് കേട്ടോ, അപർണ പടിക്കട്ടെ… അല്ല, പ്രദീപ് മാമന്റെ ഇപ്പോഴത്തെ പോക്കനുസരിച്ചാണ് ഇങ്ങനെയൊക്കെ പറഞ്ഞു പോകുന്നത്.

ഇപ്പോൾ, അപർണ എന്ന കഥാപാത്രത്തിന്റെ എല്ലാ ക്വാളിറ്റിയും കളഞ്ഞിരിക്കുകയാണ്, തൻറെ അമ്മയ്ക്ക് താൻ കാരണം ഒരു ചെറിയ ഷോക്ക് പോലും ഉണ്ടാവാൻ പാടില്ല എന്ന് കരുതി തനിക്ക് ഒട്ടും യോജിച്ചു പോകാൻ പറ്റില്ല എന്ന് ഉറപ്പുണ്ടായിട്ടും വിനീതിനെ സ്നേഹിക്കുന്നത് ആയിട്ട് അഭിനയിച്ച അതേ അപർണ ആണ് ഇന്ന് തന്നെ വേണ്ടെന്നുവെച്ച വിനീതിന് വേണ്ടി തന്നെ ജീവനായി കാണുന്ന പ്രിയപ്പെട്ടവരുടെ മുമ്പിൽവെച്ച് മരിക്കാനുള്ള തീരുമാനമെടുത്തത്. ഈ ഒരൊറ്റ തീരുമാനമെടുത്തതിലൂടെ തന്നെ ആ കഥാപാത്രത്തെ നിങ്ങൾ ഇല്ലാതാക്കി കളഞ്ഞു..

സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ശക്തമായി സംസാരിക്കുന്ന കഥാപാത്രങ്ങളായിട്ടാണ് അലീനയെയും നീരാജയേയും ഒക്കെ, സീരിയലിന്റെ ആരംഭ കാലങ്ങളിലും ഈ ഇടയ്ക്കും കാണിച്ചു കൊണ്ടിരുന്നത്. പക്ഷെ, ഇപ്പോൾ പോകുന്നതോ… ആ വിനീതിന് വേണ്ടി സംസാരിക്കുന്ന അലീനയെയും നീരജയെയും.

അലീന, അപർണയുടെ വിവാഹം മുടങ്ങിയപ്പോൾ… സാധാരണ സ്ത്രീകളെ പോലെ എങ്ങനെയെങ്കിലും നാട്ടുകാരുടെ മുന്നിൽ നാണം കെടാതെ, അപർണയുടെ വിവാഹം നടത്തിയാൽ മതി എന്ന് മാത്രമാണ് ചിന്തിച്ചത്.. അല്ലാതെ അന്ന് അപർണയോട്, ഒരു വാക്ക് പോലും ചോദിച്ചില്ല. അലീന പഠിച്ച് ജോലിയൊക്കെ വാങ്ങിച്ച് സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടാണ് ജീവിക്കുന്നത്. അപ്പോൾ, അതുപോലെ അനിയത്തിയേയും വളർത്തുവാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്.. അല്ലാതെ, പഠിച്ചു കൊണ്ടിരിക്കുന്ന വിനീതിനെകൊണ്ട് അപർണയെ കെട്ടിക്കാനല്ല. പെണ്ണ് ദുർബലയല്ലെന്ന് ഇവർ തന്നെ പറയും. പ്രവർത്തികൾ മുഴുവൻ അതിനെതിരെയുമാണല്ലോ… തെറ്റ് ചെയ്യാത്ത അപർണ ചുമ്മാ സൂയിസൈഡ് ചെയുന്നു.

ഇനി മാറ്റി എഴുതാൻ പോകുന്ന ചരിത്രം എന്ന് ഇടയ്ക്കിടയ്ക്ക് പ്രൊമോയിൽ പറയുന്നുണ്ടല്ലോ?? എന്താണ് മാറ്റി എഴുതാൻ പോകുന്നത്… എന്താ നടക്കാൻ പോകുന്നെന്ന് ഈ promo കണ്ട ഒരാൾക്ക് ഏകദേശം പിടി കിട്ടും….നല്ലവനായ വിനീത് അപർണയോട് ക്ഷമിച്ചിക്കുന്നു…. അവർ ഒന്നിക്കുന്നു… പിന്നെ ഇവരുടെ കൊച്ചിന്റെ നൂലുകെട്ട് പിറന്നാള് ഇതൊക്കെ തന്നെ അല്ലെ…. സത്യം പറയാമല്ലോ… നിലവാര തകർച്ച എന്ന് പറഞ്ഞാൽ ഇനി നൂറ് ശതമാനം തകർന്നിരിക്കുകയാണ്. പരമ്പരയുടെ തീമിന് വിപരീതമായാണ് കഥ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ കിട്ടാൻ വേണ്ടി മാത്രമാണ് ഈ ഡാൻസൊക്കെ..

ഹാ.. പറഞ്ഞിട്ട് കാര്യമില്ല, എന്തൊക്കെയായിരുന്നു മലപ്പുറം കത്തി മിഷൻ ഗണ്ണ് ഒലക്കേടെ മൂട്എങ്ങനെ വന്ന സീരിയലാണ് ഇപ്പൊ ദാ കടക്കണം വെട്ടിയിട്ട വാഴത്തണ്ട് മാതിരി. ക്രൈം ത്രില്ലറായ വന്നു വെറും ട്രാജഡി കഥയിലേക്ക് പോകുന്നു… ഇനിയും ഞാൻ അമ്മയറിയാതെ സീരിയലിനെ ഇങ്ങനെ കീറി മുറിച്ചു പറഞ്ഞു കൊണ്ടിരുന്നാൽ നിങ്ങളൊക്കെ കരുതും പറഞ്ഞത് തന്നെ വീണ്ടും പറയുന്നു എന്ന്. എന്തയാലും ഇന്ന് ഇത്രയൊക്കെ മതി… പ്രദീപ് മാമൻ കഥയിൽ മാറ്റം വരുത്തുവാനെങ്കിൽ അധീനയുടെ പ്രണയവും, ത്രില്ലിംഗ് എപ്പിസോഡുകളെയും കുറിച്ച് പറയാനായിട്ട് വീണ്ടും വരാം…

More in serial

Trending

Recent

To Top