Connect with us

ഋഷിയും സൂര്യയും കോളേജിൽ എത്തി മക്കളെ! ഇനി റാണിയമ്മ അടങ്ങിയിരിക്കുമോ?

serial

ഋഷിയും സൂര്യയും കോളേജിൽ എത്തി മക്കളെ! ഇനി റാണിയമ്മ അടങ്ങിയിരിക്കുമോ?

ഋഷിയും സൂര്യയും കോളേജിൽ എത്തി മക്കളെ! ഇനി റാണിയമ്മ അടങ്ങിയിരിക്കുമോ?

കൂടെവിടെയിലെ ക്യാമ്പസ് പ്രണയ രംഗങ്ങൾ കാണാനായി എല്ലാവരും കാത്തിരിക്കുവാണ്. ഇന്നലത്തെ എപ്പിസോഡിൽ ഋഷിയുടെയും സൂര്യയുടെയും പ്രതീക്ഷിച്ചിട്ട് റീ എൻട്രി പ്രതീക്ഷിച്ചിട്ട് കാണാത്തതിലുള്ള നിരാശയിൽ അന്നോ? എന്നാൽ ആരും നിരാശപ്പെടണ്ട ഇനി വരുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന ഋഷ്യ പ്രണയ ജോഡികളുടെ ക്യാമ്പസ് പ്രണയ രംഗങ്ങൾ തന്നെയാണ്. ഋഷി സാറും സൂര്യയും കോളേജിൽ തിരിച്ചെത്തിട്ടുണ്ട് .

ഇന്നലത്തെ എപ്പിസോഡിൽ സൂര്യ തന്റെ അച്ഛനെയും അമ്മയും കാണാൻ പോകുന്നതായിരുന്നു ആദ്യം തന്നെ കാണിച്ചത്. തന്റെ വീട്ടിൽ ചെന്ന് അച്ഛന്റെയും അമ്മയുടെ കൂടെ കുറച്ചു സമയം ചിലവഴിക്കുന്നു. ഒരുമിച്ചിരുന്നു അവർ ഭക്ഷണം കഴിക്കുന്നു. സൂര്യയുടെ അച്ഛൻ എന്റെ പ്രതീക്ഷ മുഴവൻ നിന്നിലാണ്. നീ വേണം സഹോദരങ്ങളെയും അമ്മയെയും നോക്കാൻ എന്നൊക്കെ സൂര്യയോട് പറയുന്നുണ്ട്. റാണിയമ്മ സൂര്യയുടെ അമ്മയോട് തന്റെ രണ്ടു പെൺമക്കളും വഴി പിഴച്ചുപോയിയെന്നു പറഞ്ഞ ആക്ഷേപിചിരുന്നു അതിനെ കുറിച്ചും സൂര്യയോട് അവർ പറയുന്നുണ്ട്. അതുകൊണ്ട് നീ വളരെ ശ്രദ്ധിക്കണം എന്നും പറയുന്നു.

ഇന്നലത്തെ ഏറ്റവും ഹൈലൈറ്റ് ആനന്തനും കുഞ്ഞിയും പുതിയ അടവുമായി ഋഷിയുടെ അടുത്ത ചെല്ലുന്നതായിരുന്നു. മുറിയിൽ ബുക്ക്സ് നോക്കി ക്ലാസ്സ് എടുക്കുന്നതിനായി പ്രീപെയ്‌ർ ചെയ്തുകൊണ്ടിരിക്കുമ്പോളാണ് രണ്ടു കൂടി എത്തുന്നത്. “സൂര്യയും ഋഷിയും തമ്മിലുള്ള വിവാഹം നടത്താനുള്ള എഗ്രിമെന്റ് വെച്ച സ്‌ഥിതിക്ക് മാളിയേക്കൽ നിന്ന് വേണ്ടപ്പെട്ടവർ സൂര്യയുടെ വീട്ടിൽ ചെന്ന് കാര്യങ്ങൾ സംസാരിക്കണം എന്ന് ആനന്തൻ പറയുന്നു”. അതിന് എഗ്രിമെന്റിൽ റാണിയമ്മ ഒപ്പ് വെച്ചിട്ടില്ലലോ എന്ന് ഋഷി ചോദിക്കുന്നു. അതിൽ ഇനി കൺഫ്യൂഷൻ ഒന്നും വേണ്ട ഞാൻ വക്കിലിനെ വിളിച്ചു സംസാരിച്ചു എന്ന് കുഞ്ഞി പറയുന്നുണ്ട്. ഇനി സൂര്യയുടെ വീട്ടിൽ പോയി സംസാരിക്കണം അവരുടെ അടുത്ത കര്യങ്ങൾ അവതരിപ്പിക്കണമെന്ന് പറയുന്നുണ്ട്. രണ്ട് പേരുടെയും ചാട്ടം എങ്ങോട്ടെന്ന് മനസിലാവുന്നുണ്ട്. കേട്ടോ .

സൂര്യയുടെ കുടംബത്തിന്റെ അവസ്ഥയെ പരിഹസിക്കുവാണ്. സൂര്യയുടെ ചേച്ചി ഭർത്താവിനെ ഉപേഷിച്ച് കൊമ്പൻ ശേഖരന്റെ കൂടെ പോയി. അച്ഛനും അമ്മയും ആരുടെയോ വീടിന്റെ ചായിപ്പിലാണ് കഴിയുന്നത് എന്നൊക്കെ പറഞ്ഞ സൂര്യയുടെ വീട്ടുകാരെ താഴ്ത്തികെട്ടുകയാണ് ആനന്തനും കുഞ്ഞിയും. ഇതൊക്കെ കേട്ടിട്ട് ഋഷിയുടെ മറുപടിയാണ് കലക്കിയത്. പ്രാണിയമ്മയെ പോലെ നമ്മൾ ഇട്ട മറ്റൊരു പേരുകൂടി ഹിറ്റ് ആയി എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെല്ലോ.

ആ പേര് ഏതാണെന്ന് നിങ്ങൾക്ക് ഇപ്പൊ മനസ്സിലായിട്ടുണ്ടാകും. അത് ആനന്തൻ ചേട്ടൻ നമ്മൾ സ്നേഹത്തോടെ ഇട്ടുകൊടുത്ത പേരുണ്ടല്ലോ ”താമര” ആ പേര് നമ്മുടെ റൈറ്റർ മാമ്മൻ എടുത്തിട്ടുണ്ട്. ഋഷി ആനന്തനോട് താമര കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നു അതിന് കുഞ്ഞി കൊള്ളാം ഫുൾ ടൈം വെള്ളത്തിൽ കടിക്കുന്ന ആളോട് തന്നെ ചോദിക്കണം താമര കണ്ടിട്ടുണ്ടോ എന്ന് പറഞ്ഞു ചിരിക്കുന്നു. അല്ല താമരയും സൂര്യയും തമ്മിൽ എന്ത് ബന്ധമാണ് എന്ന ആനന്തൻ ചോദിക്കുമ്പോൾ താമര എല്ലാ ദേവി ദേവന്മാർക്കും ഇഷ്ടമുളള പൂവാണ് .അത് പൂജക്ക് എടുക്കാറുണ്ട്. എന്നാൽ അത് വളരുന്നത് ചേറിൽ ആണെന്നും .പൂജക്ക് താമരമാത്രമേ എടുക്കു ചേർ എടുക്കില്ല അതുപോലെ തന്നെയാണ് സൂര്യയും അവളെ മാത്രമല്ലേ എങ്ങോട്ടു കൊണ്ടുവരുന്നുള്ളു വീട്ടുകാരുടെ കാര്യം നോക്കണ്ടെന്നുമാണ് ഋഷി പറഞ്ഞത്. പിന്നെ രണ്ടിനും ഒന്നും പറയാനുണ്ടായിരുന്നില്ല.

ഋഷിയുടെ ഈ ഡയലോഗും ചിരിയും ആനന്തനും കുഞ്ഞിയും സംസാരിക്കുമ്പോൾ അവരെ ഋഷി നോക്കുന്നതും ഒക്കെ പൊളിയായിരുന്നു. ഇത്രയൊക്കെ കിട്ടിയിട്ടും നമ്മുടെ താമരക്ക് മതിയായിട്ടില്ല കേട്ടോ പിന്നെയും ഋഷിയോട് കോളേജിൽ വരുമ്പോൾ സൂര്യക്ക് സ്പെഷ്യൽ പരിഗണന കൊടുക്കണോ എന്ന് ചോദിക്കുന്നു. അതിന് ഋഷി സ്പെഷ്യൽ പരിഗണന ഒന്നും വേണ്ട സൂര്യ അവിടെത്തെ വിദ്യാർഥിനിയെന്ന പരിഗണന നൽകിയാമതിയെന്ന് പറയുന്നു .അപ്പൊ സൂര്യയെ ലോക്കൽ സ്റ്റുഡന്റ് ആയിട്ടു കണ്ടാൽമതിയോ എന്ന് ചോദിക്കുന്നു അപ്പൊ നമ്മുടെ ഋഷി അത്ര ലോക്കലായി കാണണ്ടാ എന്ന് പറയുന്നു .

എന്തയാലും ഇനിയുള്ള ഹൈലൈറ്റ് കോളേജ് സീനുകളാണ്. മാത്രമല്ല കുറെ ലീവിന് ശേഷമാണ് സൂര്യ കോളേജിൽ എത്താൻ പോകുന്നത്. റാണിയമ്മ ഇത് ഒരു പ്രശ്‌നമാകാനുള്ള ചാൻസ്‌ ഉണ്ട്. സൂര്യയുടെ പഠനത്തിന് ബാധിക്കുന്ന തരത്തിലുള്ള പ്രശനങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എന്തൊക്കെയായിരിക്കും അവിടെ നടക്കുക്ക എന്ന് അറിയില്ല. എന്തായാലും റാണിയമ്മ അടങ്ങിയിരിക്കില്ല എന്ന് ഉറപ്പാണ് സൂര്യയും ഋഷിയെ തമ്മിൽ തെറ്റിയ്ക്കാനുള്ള പണി നോക്കും. പിന്നെ മിത്രയും അവരോടൊപ്പം കൂടും. വരുന്ന എപ്പിസോഡുകൾ നമ്മൾക്ക് കാത്തിരുന്ന കാണാം.

More in serial

Trending

Recent

To Top