Connect with us

സാന്ത്വനം ഞെട്ടിക്കുന്ന വഴി തിരിവിലേക്ക്! കണ്ണന് അപകടത്തിലോ? ഈ ട്വിസറ്റ് കഥയെ തകർക്കുമോ ?

serial

സാന്ത്വനം ഞെട്ടിക്കുന്ന വഴി തിരിവിലേക്ക്! കണ്ണന് അപകടത്തിലോ? ഈ ട്വിസറ്റ് കഥയെ തകർക്കുമോ ?

സാന്ത്വനം ഞെട്ടിക്കുന്ന വഴി തിരിവിലേക്ക്! കണ്ണന് അപകടത്തിലോ? ഈ ട്വിസറ്റ് കഥയെ തകർക്കുമോ ?

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ്.സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. എങ്കിലും പ്രേക്ഷകർ ഏറ്റവും കൂടതൽ സ്ക്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത് ശിവാജ്ഞലി എന്ന പ്രണയജോഡികളെയാണ്. അവരുടെ സ്ക്രീൻസ്പേയ്സ് കുറയുമ്പോൾ ഫാൻസ്‌ നിരാശയാകാറുണ്ട്.

ഹരിയും അപർണയും അമരാവതിയിലെത്തിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ആഴ്ച്ച പരമ്പര അവതരിപ്പിച്ചത്. ഹരിയെ തന്നോടടുപ്പിക്കാൻ നോക്കുന്ന തമ്പിയും തമ്പി യിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്ന ഹരിയും എപ്പിസോഡുകളിൽ നിറഞ്ഞു നിന്നിരുന്നു. എന്റെ പൊന്നു റൈറ്റർ മാമ്മ ഇങ്ങനെ വലിച്ചു നീട്ടി ആളെ വെറുപ്പിക്കാതെ എന്നാണ് ആരാധകർ പറഞ്ഞുകൊണ്ടിരിക്കുന്നത്.

എന്നാൽ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ കണ്ട് വീണ്ടും ആശങ്കയിലാണ് ആരാധകർ. സാന്ത്വനത്തിലെ ഏറ്റവും ചെറിയ അംഗം കണ്ണൻ എന്തോ ഒരു അപകടത്തിൽ ചെന്നുപെടുന്നു എന്നതാണ് പ്രൊമോയിൽ കാണിക്കുന്നത്. സംഭവം എന്താണെന്ന് പ്രൊമോയിൽ പറയുന്നേയില്ല. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദേവിയുടെയും ശിവന്റെയും അഞ്ജലിയുടേയുമൊക്കെ അടുത്ത് നിൽക്കുന്ന കണ്ണനെ പ്രൊമോയിൽ കാണിക്കുന്നുണ്ട്. ഇതിനുമുന്നേ തമ്പിയുടെ ചതി മൂലം കണ്ണൻ പോലീസ് സ്റ്റേഷനിൽ ഒരു രാത്രി കഴിയേണ്ട അവസ്ഥ വന്നിട്ടുള്ളത് പ്രേക്ഷകർ ഓർക്കുന്നുണ്ടാകും . അന്ന് അപർണ മുൻകയ്യെടുത്താണ് കണ്ണനെ രക്ഷപ്പെടുത്തിയത്. എന്നാൽ ഇത്തവണ അതിനേക്കാളും വലിയ എന്തോ ഒന്ന് നടന്നിരിക്കുന്നുവെന്നാണ് തോന്നുന്നത്. കണ്ണൻ പൊട്ടിക്കരയുന്നതും ദേവി അവനെ ചേർത്തുനിർത്തി ആശ്വാസിപ്പിക്കുന്നതും പ്രൊമോയിൽ കാണുന്നുണ്ട് . കണ്ണൻ എന്തെങ്കിലും തരത്തിൽ പ്രണയ വിഷയങ്ങളിൽ പെട്ടിട്ടുണ്ടാകാം എന്നും ചിലർ പറയുന്നുണ്ട്. ഇതിനി അടുത്ത എന്ത് പൊല്ലാപ്പാണ് എന്ന് അറിയില്ല.

ശിവാജ്ഞലി ഫാൻസ് നിരാശപ്പെടണ്ട നിങ്ങളെ സന്തോഷിപ്പിക്കുന്ന കാഴ്ച്ചകളും വരുന്ന എപ്പിസോഡുകളിൽ ഉണ്ടെന്നാണ് പ്രൊമയിൽ കാണിക്കുന്നുത്. പരമ്പരയിൽ വരും ദിനങ്ങളിൽ ശിവനും അഞ്‌ജലിയും തമ്മിൽ കൂടുതൽ അടുക്കുമെന്നും അവരുടെ പ്രണയ രംഗങ്ങൾ ഇനി തുടർച്ചയായി കാണിച്ചേക്കുമെന്നും പ്രൊമോ വീഡിയോ സൂചന തരുന്നുണ്ട്. സാവിത്രിയെ ശിവനും അഞ്‌ജലിയും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന ഒരു രംഗവും പ്രൊമോയിൽ കാണാം. ഇത്‌ കണ്ട് പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്. എന്തായാലും സാവിത്രിയമ്മായി ഇനി ശിവേട്ടനെ വാനോളം സ്നേഹിക്കുമല്ലോ എന്നാണ് ആരാധകരുടെ ചർച്ച. അഞ്ചൂവിന്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന സീൻ കാണാൻ കൊതിയാവുന്നു എന്നൊക്കെ ആരാധകർ പറയുന്നുണ്ട് . ഇത് കൂടിയാകുമ്പോൾ സാവിത്രിയമ്മായിക്ക് ശിവൻ വെറുംമരുമകന് അല്ല മകൻ ആകും അത്രയും സ്നേഹം കൂടാനാണ് സാധ്യത . ശിവജ്ഞലി സീൻ മുഖ്യം ബിഗിലെ.

ഒരു എപ്പിസോഡിൽ അഞ്ജു ശിവനോട് തുണി അലക്കാൻ എന്നെ സഹായിക്കുമോ എന്ന് ചോദിക്കുന്നുണ്ട്. അതും എന്റെ ഒരു ആഗ്രഹമാണ് എന്റെ ഭർത്താവ് ഞാൻ തുണി അലക്കുമ്പോൾ എന്റെ കൂടെ വന്നു നിൽക്കുന്നതും എന്നെ സഹായിക്കുന്നതും ഇഷടമാണ് എന്ന് പറയുന്നുണ്ട് . എന്തായാലും പുതിയ പ്രൊമോയിൽ ഇരുവരും ചേർന്നു പ്രണയാത്തോട് തുണി അലക്കുന്നുണ്ട് . പ്രണയിക്കാൻ അങ്ങനെ സഥലവും സന്ദർഭവും ഒന്നും വേണ്ടല്ലോ . വേണമെങ്കിൽ തുണി അലക്കുമ്പോഴും പ്രണയിക്കാം . പാർക്കിലോ ബീച്ചിലോ പോയാൽ മാത്രം അല്ലല്ലോ പ്രണയമുണ്ടാവുന്നത്. ശിവേട്ടനും അഞ്ജലിയും കൂടി സാരി പിഴിയുന്നത് കണ്ടപ്പോ ചെറിയൊരു ചിരി മുഖത്തു വന്നവർ ഉണ്ടോ.

എന്തയാലും അഞ്ജുന്റെ എല്ലാ ആഗ്രഹങ്ങളും ശിവേട്ടൻ നടത്തി കൊടുക്കുന്നുണ്ടല്ല എന്നാണ് ഫാൻസ്‌ പറയുന്നത്. കെട്ടുറപ്പുള്ള സാന്ത്വനം കുടുംബത്തിൽ നിന്ന് ഹരിയെയും അപ്പുവിനെയും അടർത്തിമാറ്റാൻ തമ്പി പുതിയ തന്ത്രങ്ങൾ പയറ്റിത്തുടങ്ങുന്നു എന്ന് പുതിയ പ്രൊമോയിൽ പറയുന്നുണ്ട്. ഒരു വശത്ത് ഹരി, മറുവശത്ത് കണ്ണൻ. ഇനി എന്തായിരിക്കുമോ സാന്ത്വനത്തിൽ സംഭവിക്കക്കാൻ പോകുന്നത്. ചെറിയ സങ്കടങ്ങൾ പോലും വലിയ കാര്യമായിയാണ് കാണിക്കുന്നത്. അമിതമായാൽ അമൃതും വിഷം എന്ന ചൊല്ല് പോലെ സാന്ത്വനത്തിലെ സ്നേഹം പരിധി വിട്ടു പോയി. സ്നേഹം എന്ന് പറയല്ലേ. അധികവും വെറും പ്രഹസനമായിട്ടും മാത്രേ തോന്നുന്നുള്ളു. എന്നാണ് ആരാധകർ പറയുന്നത് . മാത്രമല്ല പ്രമോയിൽ കാണിച്ച ശിവഞ്ജലി സീനുകളെലാം ഉടൻ തന്നെ കാണിയ്ക്കണേ ഡയറക്ടർ സാറേ. ശിവാഞ്ജലി സീനാണ് സാന്ത്വനത്തിന്റ നട്ടെല്ലെന്ന് മനസ്സിലാക്കി അവരുടെ സീനുകൾ കൂടതൽ കാണിക്കാനും ആരാധകർ പറയുന്നുണ്ട്.

More in serial

Trending

Recent

To Top