Connect with us

അലീന ഉള്ളപ്പോൾ ഈ അമ്മ ജയിലിൽ കേറില്ല!! മുട്ടൻ പണികിട്ടുന്നത് നരസിംഹനോ?

serial

അലീന ഉള്ളപ്പോൾ ഈ അമ്മ ജയിലിൽ കേറില്ല!! മുട്ടൻ പണികിട്ടുന്നത് നരസിംഹനോ?

അലീന ഉള്ളപ്പോൾ ഈ അമ്മ ജയിലിൽ കേറില്ല!! മുട്ടൻ പണികിട്ടുന്നത് നരസിംഹനോ?

മലയാളികളുടെ ത്രില്ലിംഗ് ക്രൈം സീരിയൽ അമ്മയറിയാതെ ഒരു മെഗാ ട്വിസ്റ്റിലേക്ക് കടക്കാൻ പോവുകയാണ്. ഇന്നലത്തെ എപ്പിസോഡിന്റെ കുറിച്ച് പറയുകയാണെങ്കിൽ, അമ്മ, മകൾ സ്നേഹവും.. അലീനയുടെ ആ റൊമാൻസും… പിന്നെ നരസിംഹന്റെ പുതിയ അടവുകളുമൊക്കെ ആയി സീരിയൽ മുന്നോട്ട് പോകുന്നതിനിടയിലായിരുന്നു ആ കോമഡി സീനും.

സത്യം പറയാമല്ലോ, വിക്സിന്റെ പരസ്യം കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല…കൂട്ടത്തിൽ ടീച്ചറുടെ തൊണ്ടയുടെ കീച് കീച്ചും, vicks ഗുളിക കഴിക്കു കീച് കീച് അകറ്റു.. അമ്മയും മോളും കൂടി സീരിയലിന്റെ ഇടയിൽ കൂടി പരസ്യം ചെയ്യാൻ ശ്രമിച്ചതാ… പക്ഷെ, ചിരിയാണ് വന്നത്.

വലിച്ചു നീട്ടലുകളോ, മറ്റ് പ്രശ്നങ്ങളോ ഇല്ലാതെ നെഗറ്റീവ് കമെന്റ്സ് വരാനിടയുള്ള എല്ലാ ഭാഗവും, ഒഴിവാക്കി കൊണ്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്. സാധാരണ പരമ്പരകളിൽ വീക്കെൻഡ് പ്രോമോയിൽ കാണിക്കുന്നതെല്ലാം ആ ആഴ്ച തന്നെ കാണിക്കണമെന്നില്ല, പക്ഷെ, അമ്മയറിയാതെയിൽ വീക്കൻഡ് പ്രൊമോയിൽ കാണിച്ചതിന്റെ നല്ലൊരു ഭാഗവും ഇന്നലത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു ബാക്കിയുള്ളത് എന്തയാലും ഇന്ന് കാണാൻ കഴിയും.

അമ്മയറിയാതെ തിരിച്ചു വന്നു… കഥ വളരെ സ്പീഡിൽ പോകുന്നതുകൊണ്ട് പ്രേക്ഷകരും ത്രില്ലിലാണ്..

ഇന്നത്തെ എപ്പിസോഡിൽ, പ്രധാനമായും അമ്മ മകൾ കോമ്പോയും, എന്ത് വിലകൊടുത്തും അമ്മയെ സംരക്ഷിക്കാനുള്ള മകളുടെ ഓട്ടപാച്ചിലുമൊക്കെ കാണേണ്ടത് തന്നെയാണ്. ഡി വൈ എസ് പി വിനയന്റെ കേസ് അന്വേഷണം വീണ്ടും ആരംഭിച്ചു എന്ന് പറയുമ്പോൾ തന്നെ നീരാജയുടെ ടെൻഷനും ആരംഭിച്ചിരുന്നു. അലീനയെ വന്നു കാണുന്ന അവസരത്തില് മുഖഭാവങ്ങളൊക്കെ കാണുമ്പോൾ തന്നെയത് മനസ്സിലാകും. പീറ്റർ സാറിനോട് പോലും നേരെ പോകുന്നത്… വീട്ടിലേക്കാണ്, തന്റെ എല്ലാമെല്ലാമായ അപർണ മോളെയെയും സ്നേഹം കൊണ്ട് മൂടിയിട്ടാണ്, പൊലിസ് സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുന്നത്.

പക്ഷെ, താൻ ജീവനോടെയുണ്ടെങ്കിൽ അമ്മയെ ജയിലിൽ പോകാൻ വിടില്ല എന്നുറപ്പിച്ച് ജീവിക്കുന്നൊരു മകളുണ്ടല്ലോ, അത് മതി ഈ അമ്മയ്ക്ക്.. എല്ലാം മനസ്സിലുറപ്പിച്ച് അമ്പാടിയെ കളത്തിലിറക്കാതിരിക്കാൻ ആ സത്യംങ്ങൾ തുറന്നു പറയുവാൻ തുടങ്ങുമ്പോഴേക്കും അവിടേക്ക് അലീനയും എത്തും. എന്തയാലും അലീന ടീച്ചർ മാത്രമല്ലലോ… നല്ലൊരു അഡ്വക്കേറ്റ് കൂടിയാണല്ലോ.. എന്ത് വന്നാലും അമ്മയെ സംരക്ഷിക്കും.

അലീനയുടെ ഈ ഉറച്ച തീരുമാനത്തിൽ പ്രേക്ഷകർക്ക് സംശയവുമുണ്ട് അതിനെ കുറിച്ച് ചോദിക്കുന്നത് ഇങ്ങനെയാണ് “ഈ മകൾ ജീവനോടെ ഉണ്ടെങ്കിൽ അമ്മയെ ജയിലിൽ പോകാൻ അനുവദിക്കില്ല. Ok. പക്ഷേ ആ അമ്മയ്ക്ക് പകരം ഈ മകളോ ഭാവി മരുമകനോ അകത്തു പോവരുത്. അത് കാണാൻ അല്ല ഞങ്ങളിവിടിരിക്കുന്നത്, ഞങ്ങൾക്ക് അത് കാണാൻ കഴിയില്ല.” എനതയാലും അതിനൊന്നുമുള്ള അവസരം ഉണ്ടാകില്ല. അതിനു മുന്നേ നമ്മുടെ അമ്പാടി ഇങ്ങെത്തുമെന്നു തന്നെ വിശ്വസിക്കാം.

പക്ഷെ, ആ സച്ചിയുടെ വാക്കുംകേട്ട് ഈ നരസിംഹൻ എങ്ങോട്ടാണ് പായുന്നതെന്ന മനസ്സിലാക്കാൻ കഴിയാത്ത ത്. പുറമെ, ദേഷ്യമൊന്നും ഇല്ലാത്ത നല്ലൊരു മനുഷ്യനായിട്ടാണ് നരസിംഹൻ ഇപ്പോൾ, അഭിനയിക്കുന്നത്. അനുപമയ്ക്കന്യൂങ്കിൽ ഇതൊട്ടും ഇഷ്ട്ടപെട്ടിട്ടില്ല…

ദേഷ്യത്തോടെ അമ്പാടിയോട്… ഇത്ര അനുകമ്പ കാണിക്കുന്നത് എന്തിനാണെന്നൊക്കെ ചോദിക്കുന്നുണ്ട്, നല്ലൊരു പണികൊടുക്കാൻ എന്ന് തന്നെഉറപ്പിച്ചിരിക്കുകയാണ് നരസിംഹനും. ഇനി ആർക്ക് പണികിട്ടുമെന്ന് നമുക്ക് കണ്ടു തന്നെ അറിയാം.

പിന്നെ മേയറുടെ കൊലയാളിയായ ആ ജിതേന്ദ്രനെ തൂക്കി എടുക്കാത്തതിലും പ്രേജക്ഷ്‌കർക്ക് അമർഷമുണ്ട്. അതെന്തായാലും ഉടൻ താൻ നെ സംഭവിക്കും. അതുകൊണ്ടാണല്ലോ.. പ്രദീപ് മാമൻ ട്വിസ്റ്റുകളൊന്നും ഇടാതെ പെട്ടെന്ന് തന്നെ ടെലികാസ്റ്റ് ചെയ്യുന്നത്.

More in serial

Trending

Recent

To Top