Connect with us

ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു, രാത്രിയായാല്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെയാണ് അയല്‍ക്കാര്‍ പറഞ്ഞിരുന്നത്; ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച!; തുറന്ന് പറഞ്ഞ് സീമ ജി നായര്‍

Malayalam

ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു, രാത്രിയായാല്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെയാണ് അയല്‍ക്കാര്‍ പറഞ്ഞിരുന്നത്; ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച!; തുറന്ന് പറഞ്ഞ് സീമ ജി നായര്‍

ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു, രാത്രിയായാല്‍ ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെയാണ് അയല്‍ക്കാര്‍ പറഞ്ഞിരുന്നത്; ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച!; തുറന്ന് പറഞ്ഞ് സീമ ജി നായര്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായര്‍. നിരവധി സീരിയലുകളിലും സീമ ജി നായര്‍ അഭിനയിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുമാണ് സീമ ജി നായര്‍. ഇപ്പോഴിതാ നടി ശ്രീവിദ്യയുടെ വീടിനെക്കുറിച്ചുള്ള സീമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ശ്രീവിദ്യയുടെ വീട് വൃത്തിയാക്കാന്‍ പോയതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

വിദ്യാമ്മയെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വിദ്യാമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്നു. ഇത് ഞാനൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു. അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടുത്തെ മതില്‍ പൊളിഞ്ഞു, അമ്മ നട്ടു വളര്‍ത്തിയ മരം വീണു നശിച്ചു പോയി.

ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം റൂമറുകള്‍ പ്രചരിച്ചു. തിരുവനന്തപുരത്തെ വീടിനെക്കുറിച്ച്. അങ്ങനെ അശുഭമായ ടോക്കുകള്‍ വന്നപ്പോള്‍ അത് നോക്കിയിരുന്നവര്‍ എന്നെ ബന്ധപ്പെട്ടു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അത്രയും കാലം പൊടി പിടിച്ചു കിടക്കുകയായിരുന്നല്ലോ. അതൊക്കെ ഉരച്ച് തേച്ച് കഴുകി. രണ്ട് മൂന്ന് പേര്‍ കുത്തിയിരുന്ന് ഉരച്ച് തേച്ച് കഴുകയായിരുന്നു.

മൊത്തം വൃത്തിയാക്കി. സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. എല്ലാ ദിവസവും വീട് തുറക്കണമെന്നും തുളസി തറയില്‍ വിളക്ക് വെക്കണം എന്നൊരാളെ ഏല്‍പ്പിച്ചു. ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും അവിടെ തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് നോക്കുന്നത്.

അന്തരിച്ച നടി ശരണ്യയുമായി വളരെ അടുത്ത ബന്ധമായിരുന്നു സീമ ജി നായര്‍ക്കുണ്ടായിരുന്നത്. ശരണ്യയുടെ രോഗകാലത്ത് കൂട്ടായി ശരണ്യയുണ്ടായിരുന്നു. മരണം വരെ ശരണ്യയ്‌ക്കൊപ്പം തന്നെയായിരുന്നു സീമ. പിന്നീട് തന്റെ വീടിന് ശരണ്യ പേരിട്ടതില്‍ പോലും സീമയുമായുള്ള സ്‌നേഹത്തിന്റെ അടയാളമുണ്ടായിരുന്നു. ശരണ്യയുമായുള്ള ബന്ധത്തിന്റെ തുടക്കത്തെക്കുറിച്ചും സീമ സംസാരിക്കുന്നുണ്ട്.

സംഘടനയുടെ ഭാരവാഹിയായിരുന്ന സമയത്താണ് ശരണ്യയ്ക്ക് അസുഖമാണെന്ന് അറിയുന്നത്. അത്ഭുതവും വിഷമവും തോന്നി. അങ്ങനെ ഒരു വലിയ ടെഡ്ഡി ബെയര്‍ ഓക്കെ വാങ്ങി അവളെ കാണാന്‍ പോയി. അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത്, അവളായിരുന്നു ആ വീടിന്റെ അത്താണിയെന്ന്. അന്ന് തുടങ്ങി അറിഞ്ഞോ അറിയാതെയോ എന്റെ നെഞ്ചോട് ചേര്‍ന്നു നിന്ന ബന്ധമാണ്. അവളെ ചിതയിലേക്ക് വെക്കുന്നത് വരേയും ഇപ്പോള്‍ എന്റെ നെഞ്ചിലുള്ള ശരണ്യയേയും ഞാന്‍ അന്ന് നെഞ്ചിലേറ്റിയതാണെന്നാണ് താരം പറയുന്നത്.

അടുത്തിടെ നടി ബീന കുമ്പളങ്ങിയ്ക്കും സഹായവുമായി സീമ ജി. നായര്‍ എത്തിയിരുന്നു. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ക്രൂരതകള്‍ക്കിരയായി കഴിഞ്ഞിരുന്ന ബീനയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാന്‍ മുന്നിട്ടിറങ്ങിയത് സീമയായിരുന്നു. ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത് എന്നാണ് സീമ മാധ്യമങ്ങളോട് പറഞ്ഞത്. കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളില്‍ നമുക്ക് പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുണ്ട്.

എന്നാല്‍ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതില്‍ ഇടപെടുന്നത്. താന്‍ രക്ഷാധികാരി കൂടിയായ ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്. അവിടെയുള്ളവര്‍ നടിയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് വന്നിട്ടുണ്ട്. ഇനിയുള്ള ബാക്കി ജീവിതം വളരെ സമാധാനത്തോടെ ചേച്ചിയ്ക്ക് അവിടെ കഴിയാം എന്നും സീമ ജി നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെ സീമയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending