Connect with us

‘ചില നടന്മാരെല്ലാം വ്യക്തി വൈരാഗ്യം തീ൪ക്കുവാനാണ് മിമിക്രി ഷോകൾ ഉപയോഗിക്കുന്നത്’; സുരാജ് വെഞ്ഞാറന്മൂടിനെതിരെയും സന്തോഷ് പണ്ഡിറ്റ് കോടതിയിൽ !!!

Malayalam Breaking News

‘ചില നടന്മാരെല്ലാം വ്യക്തി വൈരാഗ്യം തീ൪ക്കുവാനാണ് മിമിക്രി ഷോകൾ ഉപയോഗിക്കുന്നത്’; സുരാജ് വെഞ്ഞാറന്മൂടിനെതിരെയും സന്തോഷ് പണ്ഡിറ്റ് കോടതിയിൽ !!!

‘ചില നടന്മാരെല്ലാം വ്യക്തി വൈരാഗ്യം തീ൪ക്കുവാനാണ് മിമിക്രി ഷോകൾ ഉപയോഗിക്കുന്നത്’; സുരാജ് വെഞ്ഞാറന്മൂടിനെതിരെയും സന്തോഷ് പണ്ഡിറ്റ് കോടതിയിൽ !!!

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനൊപ്പം കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ സ്കിറ്റ് പ്രക്ഷേപണം ചെയ്ത സ്വകാര്യ ചാനലിനെതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്.നടൻ സുരാജ് വെഞ്ഞാറന്മൂടിനെതിരെയും സന്തോഷ് പണ്ഡിറ്റ് കേസ് കൊടുത്തിട്ടുണ്ട്. വ്യക്തി വൈരാഗ്യം തീർക്കാനാണ് മിമിക്രി ഷോകൾ ചെയ്യുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയ്ക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച്‌ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്.

Santhosh-Pandit

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെയും സന്തോഷ് പരാതി നല്‍കിയിട്ടുണ്ട്. ഒരു പരിപാടിയില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. മിമിക്രി പരിപാടികള്‍ ആള്‍മാറാട്ടം വരെ ആകുന്നു തരത്തിലാണെന്നും സന്തോഷ് പണ്ഡിറ്റ് ഹര്‍ജിയില്‍ പറഞ്ഞു. മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ പരിപാടിയില്‍ താനാണെന്നു തോന്നും വിധം ആള്‍മാറാട്ടം നടന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്.

santhosh-pandit-800x510

ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രധാന ഹര്‍ജി. ചാനലുകളിലെ മിമിക്രി, സീരിയല്‍, ചാറ്റ്‌ഷോ തുടങ്ങിയവ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

santhosh pandit facebook post

Continue Reading
You may also like...

More in Malayalam Breaking News

Trending