Connect with us

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും

Malayalam Breaking News

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സച്ചിൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ദിലീപിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും

ധ്യാൻ ശ്രീനിവാസൻ ഒരിടവേള്ക്ക് ശേഷം പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ അന്ന രാജൻ ആണ് നായിക .സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം എത്തുന്നത് .

ചിത്രത്തിന്റെ ഓഫീഷ്യല്‍ ട്രെയിലര്‍ ഇന്ന് പുറത്ത് വിടും. ഇന്ന് വൈകിട്ട് 5.30 ന് ജനപ്രിയ നായകന്‍ ദിലീപിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുക.

സ്പോർട്സ് ബാക്ക്ഗ്രൗണ്ടിൽ മലയാളത്തിൽ സിനിമയിറങ്ങുമ്പോൾ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നിവിൻ പോളി നായകനായി ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു 1983. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സിനിമയായിരുന്നു അത്. വലിയ വിജയമായി തീർന്ന ചിത്രമായിരുന്നു അത്. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രവും മലയാളത്തില്‍ റിലീസിംഗിന് ഒരുങ്ങുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സച്ചിന്‍ എന്ന ചിത്രമാണ് വീണ്ടും മലയാള സിനിമ പ്രേമികളിലേക്ക് ക്രിക്കറ്റിന്റെ ആവേശം പങ്കു വയ്ക്കുന്നത്.ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് മത്സരവും പ്രണയവുമെല്ലാം ചേർന്നൊരു ഹാസ്യചിത്രമാണ് സച്ചിൻ

ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായി ധ്യാന്‍ എത്തുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക.അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്.ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.

sachin movie official trailer

More in Malayalam Breaking News

Trending