Actress
സിനിമയില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കാന്‍ ഒരുങ്ങി സാനിയ ഇയ്യപ്പന്‍
സിനിമയില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കാന്‍ ഒരുങ്ങി സാനിയ ഇയ്യപ്പന്‍
ബാലതാരമായി എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ സിനിമയില്‍ നിന്നും മോഡലിങ്ങില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കാന്‍ ാെരുങ്ങുകയാണ് നടി. യുഎസില്‍ 167 വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്‌സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്‌സിലെ വിദ്യാര്‍ഥിയായുകയാണ് ഇനി സാനിയ.
ഇവിടെ ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തിലാണ് പഠനം. സെപ്റ്റംബറില്‍ കോഴ്‌സ് ആരംഭിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയാണിത്.
സാനിയ തന്നെയാണ് സര്‍വകലാശാല ഐഡി കാര്‍ഡ് പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവച്ചു. 2026 ജൂണ്‍ വരെയാണ് കോഴ്‌സ്. ഒഴിവുസമയത്ത് സിനിമയില്‍ തുടരുമോ എന്നതും വ്യക്തമല്ല.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്.