Connect with us

സംഘട്ടന രംഗങ്ങളില്‍ പരിക്ക്; ചിത്രവുമായി സാമന്ത

News

സംഘട്ടന രംഗങ്ങളില്‍ പരിക്ക്; ചിത്രവുമായി സാമന്ത

സംഘട്ടന രംഗങ്ങളില്‍ പരിക്ക്; ചിത്രവുമായി സാമന്ത

നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. നടിയുടെ പ്രധാന വേഷത്തിലെത്തുന്ന അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ സീരിസ് ‘സിറ്റഡലി’ന്റെ ഇന്ത്യന്‍ പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രീകരണത്തിന്റെ ഭാഗമായി തനിക്കേറ്റ പരിക്കുകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

‘പേര്‍ക്‌സ് ഓഫ് ആക്ഷന്‍’ എന്ന കുറിപ്പോടെയാണ് സാമന്ത തന്റെ കൈകള്‍ക്കേറ്റ പരുക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ നൈനിറ്റാളില്‍ എട്ട് ഡിഗ്രി സെല്‍ഷ്യസില്‍ താരം വര്‍ക്ക് ഔട്ട് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.

രാജും ഡികെയും ചേര്‍ന്നാണ് സിറ്റഡലിന്റെ ഇന്ത്യന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്. ഈ മാസം ആദ്യം പുറത്തിറങ്ങിയ ‘ഫാര്‍സി’ ഒരുക്കിയത് ഇരുവരും ചേര്‍ന്നാണ്. അമേരിക്കന്‍ പതിപ്പില്‍ പ്രിയങ്ക ചോപ്രയാണ് നായിക.

അതേസമയം ‘ശാകുന്തളം’ എന്ന ചിത്രമാണ് സാമന്തയുടേതായി അടുത്തതായി റിലീസ് ചെയ്യുന്നത്. ചിത്രം ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സാമന്ത ശകുന്തളയാകുമ്പോള്‍, സൂഫിയും സുജാതയും ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് മോഹന്‍ ആണ് ദുഷ്യന്തന്‍ ആകുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഗുണശേഖര്‍ ആണ്.

More in News

Trending

Recent

To Top