Connect with us

കണ്ണുകളില്‍ സൂചികുത്തുന്ന വേദന, കണ്ണട വെയ്ക്കുന്നത് സ്റ്റൈലിന് വേണ്ടിയല്ല; എട്ടുമാസത്തോളമായി ദുരിതമനുഭവിക്കുന്നുവെന്ന് സാമന്ത

News

കണ്ണുകളില്‍ സൂചികുത്തുന്ന വേദന, കണ്ണട വെയ്ക്കുന്നത് സ്റ്റൈലിന് വേണ്ടിയല്ല; എട്ടുമാസത്തോളമായി ദുരിതമനുഭവിക്കുന്നുവെന്ന് സാമന്ത

കണ്ണുകളില്‍ സൂചികുത്തുന്ന വേദന, കണ്ണട വെയ്ക്കുന്നത് സ്റ്റൈലിന് വേണ്ടിയല്ല; എട്ടുമാസത്തോളമായി ദുരിതമനുഭവിക്കുന്നുവെന്ന് സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് മയോസൈറ്റിസ് രോഗം ബാധിച്ച വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ അസുഖത്തിന് പിന്നാലെ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

‘മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു. കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാധ്യമം. എന്നാല്‍ ഭൂരിഭാഗം ദിവസങ്ങളിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നത് പോലെയാണ് വേദന. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്.

അത് സ്‌റ്റൈലിന് വേണ്ടിയൊന്നും അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. ഒപ്പം കടുത്ത മൈഗ്രേനും. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്’, എന്ന് സാമന്ത പറഞ്ഞു.

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയ്ക്ക് ബാധിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.

അതേസമയം, ‘ശാകുന്തളം’ആണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്!പദമാക്കിയുള്ള സിനിമയില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ് നായകന്‍. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യും.

More in News

Trending

Recent

To Top