Actor
മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം, സുരക്ഷിതരായിരിക്കൂ; തിയേറ്ററില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ സല്‍മാന്‍ ഖാന്‍
മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം, സുരക്ഷിതരായിരിക്കൂ; തിയേറ്ററില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്‍ നായകനായ ‘ടൈഗര്‍ 3’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ എത്തിയ സല്‍മാന്‍ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ തിയേറ്ററില്‍ പടക്കം പൊട്ടിച്ചാണ് ഫാന്‍സ് ചിത്രത്തെ വരവേറ്റത്.
സ്‌ക്രീനില്‍ സല്‍മാന്‍ മാസ് കാണിക്കുമ്പോള്‍ മാലേഗാവിലെ ആരാധകര്‍ ആഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം തന്നെ നടന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.
‘ടൈഗര്‍ 3 പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാന്‍ കേട്ടു. ഇത് വളരെ അപകടകരമാണ്. മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം. സുരക്ഷിതരായിരിക്കൂ’ എന്നാണ് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
തിയേറ്റര്‍ അധികൃതര്‍ക്കും സിനിമ കാണാനെത്തിയവര്‍ക്കും ഇത് ഭയങ്കര ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. പടക്കം പൊട്ടിത്തെറിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നുമില്ല.
ഇതിന് പുറമേ ടൈഗര്‍ 3 കളിക്കുന്ന മറ്റു ചില തിയേറ്ററുകളിലും സമാനരീതിയിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സംഭവങ്ങളുടെ വീഡിയോ എത്തിയതോടെ വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ വലിയ താരനിരയാണുള്ളത്. കത്രീന കൈഫ് ആണ് ചിത്രത്തില്‍ നായിക.
