News
ലാലേട്ടന്‍ കുടിച്ച കപ്പില്‍ മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞു; തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് സ്വാസിക!
ലാലേട്ടന്‍ കുടിച്ച കപ്പില്‍ മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞു; തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് സ്വാസിക!
ടെലിവിഷനിലും ബിഗ് സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന താരമാണ് സ്വാസിക. തുടർച്ചയായി പുറത്തിറങ്ങിയ മൂന്ന് സിനിമകളിലാണ് സ്വാസികയുടെ സാന്നിധ്യം ഉള്ളത്. കുമാരി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ചതുരം എന്നിവയാണവ. ചതുരത്തിൽ നായിക ആയാണ് സ്വാസിക എത്തുന്നത്. 2019 ല്‍ വാസന്തി എന്ന ചിത്രത്തിന് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് താരം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം ഇട്ടിമാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സ്വാസിക. മോഹന്‍ലാല്‍ കുടിച്ച ഗ്ലാസില്‍ നിന്നും സെറ്റില്‍ വെച്ച് മാംഗോ ജ്യൂസ് കുടിക്കാന്‍ കഴിഞ്ഞെന്നും അത് വലിയ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നതെന്നുമാണ് സ്വാസിക പറയുന്നത്.
എത്ര ബുദ്ധിമുട്ട് ഉണ്ടായാലും സീന്‍ എടുത്ത് തീര്‍ക്കുന്നതിലാണ് മോഹന്‍ലാല്‍ പ്രാധാന്യം കൊടുക്കുകയെന്നും സ്വാസിക പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് സ്വാസിക പറഞ്ഞത്.
“ലാലേട്ടന്റെ കൂടെ ഇട്ടിമാണിയിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഞങ്ങള്‍ എല്ലാം പലപ്പോഴും ഒരുമണി കഴിഞ്ഞാല്‍ ഷൂട്ട് ഇന്ന് വേണോയെന്നൊക്കെ ചോദിക്കും. എന്നാല്‍ അദ്ദേഹത്തിന്റ ചിന്ത ഈ സീന്‍ എങ്ങനെ എങ്കിലും കംപ്ലീറ്റ് ചെയ്യുക എന്നത് മാത്രമായിരിക്കും. അതിന് ശേഷം മതി ഭക്ഷണവും റെസ്റ്റും എന്നതാണ് അദ്ദേഹംത്തിന്റെ ശീലം.
മമ്മൂക്ക കഴിഞ്ഞാല്‍ ആവേശത്തോടെ സിനിമയെ നോക്കികാണുന്ന വ്യക്തി ലാലേട്ടനാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ലാലേട്ടന്റെ കൂടെ കുറേ ദിവസം ഷൂട്ട് ഉള്ളത് കൊണ്ട് സംസാരിക്കാനും കുക്ക് ചെയ്യുന്ന ഭക്ഷണം കഴിക്കാനുമുള്ള അവസരം കിട്ടി. ലൊക്കേഷനില്‍ ഞങ്ങളെല്ലാം നിരന്ന് നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ മാംഗോ ജ്യൂസ് കുടിച്ചു. കുടിക്കുന്നതിന് ഇടയില്‍ അത് ഞങ്ങള്‍ക്ക് നേരെ നീട്ടി കുടിക്കാന്‍ പറഞ്ഞു.
ഞാന്‍ വിചാരിച്ചത് ജ്യൂസ് വേറെ ഗ്ലാസില്‍ തരുമെന്നാണ്. പക്ഷേ അതേ ഗ്ലാസില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഓരോ സിപ്പ് എടുക്കാന്‍ തന്നു. നമ്മളെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ലാലേട്ടന്‍ കുടിച്ച കപ്പില്‍ തന്നെ മാംഗോ ജ്യൂസ് കുടിക്കുക എന്ന് പറയുന്നത് ഭയങ്കര സന്തോഷം തന്നു. അദ്ദേഹത്തിന്റെ കൂടെ സെല്‍ഫി എടുക്കുകയും ഡിന്നറിന് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു, സ്വാസിക പറഞ്ഞു.
About swasika