Connect with us

എനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവെ ഉണ്ട്, അത് ഇതോടെ മാറിക്കിട്ടും; വിനീത് ശ്രീനിവാസൻ പറയുന്നു

Movies

എനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവെ ഉണ്ട്, അത് ഇതോടെ മാറിക്കിട്ടും; വിനീത് ശ്രീനിവാസൻ പറയുന്നു

എനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം പൊതുവെ ഉണ്ട്, അത് ഇതോടെ മാറിക്കിട്ടും; വിനീത് ശ്രീനിവാസൻ പറയുന്നു

നടൻ, ഗായകൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലൂടെ മലയാള സിനിമയിൽ സജീവമായ താരമാണ് വിനീത് ശ്രീനിവാസൻ. പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെ ആണ് വിനീത് പിന്നണി ഗായകനാകുന്നത്. പിന്നീട് ഒട്ടേറെ ഗാനങ്ങളിലൂടെ വിനീത് മലയാളികൾക്ക് പ്രിയങ്കരനായി മാറി.2008 ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലൂടെ ആണ് വിനീത് അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് നിവിൻ പോളി നായകനായി എത്തിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ആണ് വിനീത് സംവിധായകനാകുന്നത്.

ഇപ്പോഴിതാ ‘അഡ്വ. മുകുന്ദൻ ഉണ്ണി’യിലൂടെ തന്റെ നന്മ മാറികിട്ടുമെന്ന് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. കേസില്ലാ വക്കീലാണ് ചിത്രത്തിലെ ‘അഡ്വ. മുകുന്ദൻ ഉണ്ണി’.

ഞാൻ ചെയ്യുന്ന ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവെ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്‍തതിൽ നിന്നും തീർത്തും വ്യത്യസ്‍തനായി സ്വാർത്ഥനായ ഒരാളാണ് ‘അഡ്വ. മുകുന്ദൻ ഉണ്ണി’. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ. നല്ല ക്യൂരിയോസിറ്റിയുണ്ടെന്നും താരം പ്രതികരിച്ചു. ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ വെച്ച് നടന്ന വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’. പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം,

വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം സിബിമാത്യു അലക്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻസൗണ്ട് ഡിസൈൻ- രാജകുമാർ പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ.

More in Movies

Trending

Recent

To Top